വിജനമായ റോഡ് കണ്ട് സത്യത്തിൽ കരഞ്ഞുപോയി, ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് കനിഹ

ലോക്ക് ഡൗൺ ദിവസങ്ങളിൽ വീട്ടിൽ കഴിയുകയായിരുന്ന നടി കനിഹ  ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ്.

വിജനമായ റോഡ് കണ്ട് സത്യത്തിൽ കരഞ്ഞുപോയെന്ന് കനിഹ പറയുന്നു.

പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോൾ ആദ്യമായി അവശ്യസാധനങ്ങൾ മേടിക്കാൻ പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച്ചകൾ…

ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ദഹിക്കാൻ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡിൽ കൂടി വണ്ടിയോടിച്ചു പോയപ്പോൾ സത്യത്തിൽ ഞാൻ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല.

നമ്മൾ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവർക്ക് വീട്ടിൽ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോൾ മനസ്സിലായില്ലെന്നിരിക്കാം. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുൾസ്റ്റോപ്. വന്നുപെട്ടിരിക്കുന്നു. നമ്മളിൽ പലർക്കും ഇപ്പോൾ വേതനം പോലുമില്ല. ഇതുവരെയായി സമ്പാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാൾ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്.”