'അര്‍ബന്‍ സിനിമയുടെ പേരില്‍ ചവറ് വില്‍ക്കരുത്, മോശം സിനിമയെ രക്ഷിക്കാന്‍ പോണോഗ്രഫിക്ക് കഴിയില്ല';'ഗഹ്രിയാനെ'തിരെ കങ്കണ

ദീപിക പദുകോണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ ‘ഗഹ്രിയിയാനെ’തിരെ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുതെന്നും മോശം സിനിമകള്‍ എന്നും മോശം തന്നെയാണെന്നും താരം പറഞ്ഞു. ഇന്റസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘ഞാനും ഒരു മില്ലിനിയലാണ്. ഇത്തരം പ്രണയബന്ധത്തെ ഞാന്‍ മസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു. അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുത്. മോശം സിനിമകള്‍ മോശം തന്നെയാണ്. അതിനെ രക്ഷിക്കാന്‍ പോണോഗ്രഫിക്ക് പറ്റില്ല. ഇത് അടിസ്ഥാനപരമായ വസ്തുതയാണ്. വലിയ ആഴത്തില്‍ ചിന്തിക്കേണ്ട ആവശ്യമില്ല’- കങ്കണ കുറിച്ചു.

ചിത്രത്തില്‍ പ്രണയ നിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ ഇന്റിമേറ്റ് സംവിധായക തന്നെ ഉണ്ട്. ദര്‍ ഗായി ആണ് ‘ഗെഹ്റായിയാനി’ലെ ഇന്റിമേറ്റ് സംവിധായക. നസറുദ്ദീന്‍ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധാനം കബീര്‍ കത്പാലിയ, സവേര മേഹ്ത എന്നിവരാണ്.