'90 സിനിമകളിലേറെ അച്ഛന്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും ബെസ്റ്റ് ക്രിയേഷന്‍ ഞാനാണ്'

സംവിധായകന്‍ പ്രിയദര്‍ശന് ജന്മദിന സന്ദേശം നേര്‍ന്ന് മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍.

“സെറ്റുകളില്‍ വലിയ തൊപ്പിയും സണ്‍ഗ്ലാസും വെച്ച് നടന്നിരുന്ന അച്ഛനൊപ്പം സെറ്റുകളിലായിരുന്നു ഞാന്‍ വളര്‍ന്നത്. ആക്ഷന്‍ എന്ന് വിളിച്ച് പറയുന്നതിനിടയിലും സിനിമയെക്കുറിച്ച് എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു തരുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 61 വയസ്സായി. പക്ഷെ, ഒന്നും മാറിയിട്ടില്ല. താങ്കള്‍ 90 ല്‍ അധികം സിനിമകള്‍ ചെയ്തു, പക്ഷെ അവയിലെ ഏറ്റവും ബസ്റ്റ് ക്രിയേഷന്‍ ഞാനാണ്” – കല്യാണി പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ ഒരു പഴയകാല ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് കല്യാണി അച്ഛനുള്ള ജന്മദിന സന്ദേശം പോസ്റ്റ് ചെയ്തത്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കല്യാണി അവിടെ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുകയാണ്.

‪I grew up on sets watching him at his best. Big hat. Dark sunglasses. Trying to teach me something about films while screaming ACTION on a mic. Now he’s 61! Nothing has changed. Happy birthday acha! You’ve made 90 something amazing films but I still think I’m your best creation yet ?‬

A post shared by Kalyani Priyadarshan (@kalyanipriyadarshan) on