'ചിത്രം തനിക്ക് ഇന്നും ഇഷ്ടമല്ല, പിന്നെ ആകെയുണ്ടായ ​ഗുണം ജാക്കി ഷ്രോഫിനെ കാണാൻ പറ്റിയതാണ്'; കുട്ടിക്കാല അനുഭവം പങ്കുവെച്ച് കല്യാണി

ചിത്രം സിനിമ തനിക്ക് ഇന്നും പേടിയാണെന്ന് തുറന്ന് പറഞ്ഞ് കല്ല്യാണി പ്രിയദർശൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് നടി ഇതേക്കുറിച്ച് സംസാരിച്ചത്. ചെറുപ്പത്തിൽ ചിത്രം സിനിമ കണ്ടു താൻ പേടിച്ചെന്നും അതോടെ ബ്ലഡ് പേടി ആയെന്നും കല്ല്യാണി പറയുന്നു.

അന്നാണ് താൻ ആദ്യമായി ജാക്കി ഷ്രോഫിനെ കണുന്നത്. തന്നെ ചെറുതായിരുന്നപ്പോൾ നോക്കിയിരുന്ന ആൾ ചിത്രം സിനിമ ഇരുന്ന് കാണുകയായിരുന്നു. അവരുടെ കൂടെ താനും ഇരുന്നു സിനിമ കണ്ടു. സിനിമയിൽ അമ്മ മരിക്കുന്ന സീൻ കണ്ടപ്പോൾ താൻ പേടിച്ചു പോയി. അതിൽ ചോര ഒക്കെ ഉണ്ടായിരുന്നു അത് കണ്ടിട്ടാണ് അന്ന് തനിക്ക് പേടിയായത്.

അന്ന് വരെ മോഹൻലാൽ തനിക്ക് പ്രിയപ്പെട്ട ആളായിരുന്നു. താൻ എപ്പോൾ കണ്ടാലും അദ്ദേഹത്തെ ഹഗ് ചെയ്യുമായിരുന്നു. എന്നാൽ ആ സീൻ കഴിഞ്ഞതോടെ തനിക്ക് അദ്ദേഹത്തെ പേടിയായി അപ്പോൾ അവർക്ക് മനസിലായി എനിക്ക് എന്തോ പേടി തട്ടിയിട്ടുണ്ടെന്ന്. പിന്നീട് ആ പേടി മാറ്റാനായി അച്ഛൻ തന്നെ സെറ്റിൽ കൊണ്ടുപോയി.

എന്നിട്ട് ജാക്കി ഷ്രോഫിന്റെ മേലെയാണ് ഫേക്ക് ബ്ലഡ് സ്പ്രേ ചെയ്തു കാണിച്ചു തന്നത്. അതോടെയാണ് തന്റെ പേടി മാറിയത്. പിന്നെ അങ്ങനെ പേടിച്ചിട്ടില്ല’ കല്യാണി പറഞ്ഞു. എന്നാൽ തനിക്ക് ഹൊറർ സിനിമകൾ ഇഷ്ടമല്ലെന്നും, അതിലെ ശബ്ദങ്ങളും മറ്റും അലോസരപ്പെടുത്തുന്നതാണെന്നും കല്ല്യാണി പറഞ്ഞു.