കഴിഞ്ഞ കുറച്ച് വർഷമായി മലയാള സിനിമകൾ അധികം ചെയ്യാതെ മറ്റ് ഭാഷകളിൽ സജീവമായിരുന്ന താരമാണ് ജയറാം. തെലുങ്കിലും തമിഴിലുമായി സൂപ്പർ താര ചിത്രങ്ങളിലാണ് സപ്പോർട്ടിങ് റോളുകളിൽ നടൻ വേഷമിട്ടത്. എന്നാൽ മലയാളത്തിൽ അഭിനയിക്കാതെ പ്രാധാന്യം കുറഞ്ഞ റോളുകൾ മറ്റു ഭാഷകളിൽ എന്തിന് നടൻ ചെയ്യുന്നുവെന്ന് പലരും ചോദിച്ചു. ഇത്തരം ചോദ്യങ്ങൾക്ക് ഒടുവിൽ പ്രതികരിച്ചിക്കുകയാണ് ജയറാം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടുമാത്രമാണ് ഇവിടെ സിനിമകൾ ചെയാതിരുന്നതെന്ന് ജയറാം പറഞ്ഞു.
ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവർഷത്തിലേറെ ആയെന്ന് ജയറാം പറയുന്നു, എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകൾ ചോദിക്കാറുണ്ട്. മനസിന് 100% തൃപ്തി തരുന്ന സ്ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തിൽ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളിൽ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളിൽനിന്ന് അപ്രധാനമല്ലാത്ത, എന്നാൽ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങൾ വന്നു. തെലുങ്കിൽ 12 ഓളം സിനിമകളുടെ ഭാഗമാക്കാൻ സാധിച്ചുവെന്നും നടൻ പറഞ്ഞു.
Read more
മറ്റു ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നത്. കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നടൻ പറഞ്ഞു. കാളിദാസിനൊപ്പം അഭിനയിക്കുന്ന ‘ആശകൾ ആയിരം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജയറാം ഇക്കാര്യം പറഞ്ഞത്.









