‘ലോകത്ത് ഒരുപാടു കാര്യങ്ങള്‍ സംഭവിക്കുമ്പോഴും നിങ്ങള്‍ മറ്റാരുടെയോ ശരീരഭാഗങ്ങളെ കുറിച്ച് കമന്റ് ചെയ്തു കൊണ്ടിരിക്കുന്നു; മോശം കമന്റുകള്‍ക്കെതിരെ ഇഷ ഗുപ്ത

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന മോശം കമന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി ഇഷ ഗുപ്ത. ഇത്തരം ട്രോളുകള്‍ വായിച്ച് തനിക്ക് ദേഷ്യമാണ് തോന്നുന്നതെന്നും എന്താണ് ഇവരുടെയൊക്കെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്നും ഇഷ പറഞ്ഞു. അവരുടെ മനസ്സില്‍ എന്തായിരിക്കും എന്ന് ചിന്തിച്ച് അത്ഭുതം തോന്നാറുണ്ട്. നിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് മറ്റൊരാളുടെ പേജില്‍ കേറി അവര്‍ക്കെതിരെ എന്തൊക്കെയോ എഴുതുന്നു. എഴുതുന്ന കാര്യം ആ ആളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് പോലും നിങ്ങള്‍ ചിന്തിക്കുന്നില്ല, ഇഷ പറഞ്ഞു.

‘നിങ്ങള്‍ എനിക്ക് ഭക്ഷണം തരുന്നില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങളെന്നെ സാമ്പത്തികമായി സഹായിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായം എനിക്ക് കണിക്കിലെടുക്കേണ്ട കാര്യമില്ല. എന്ന് എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. അത് തന്നെയാണ് എന്റെ അഭിപ്രായവും, ഇഷ പറഞ്ഞു.

‘ലോകത്ത് ഒരുപാടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അപ്പോഴും നിങ്ങള്‍ മറ്റാരുടെയോ ശരീരഭാഗങ്ങളെ കുറിച്ച് കമന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ദയവായി നിങ്ങളുടെ സമയം എന്തെങ്കിലും നല്ല കാര്യത്തിനായി വിനിയോഗിക്കൂ’, ഇഷ പറഞ്ഞു