'അന്യനി'ൽ തന്നെ ഏറെ ബുദ്ധിമുട്ടിച്ചത് ആ ഒരൊറ്റ സീനാണ്'; മനസ്സ് തുറന്ന് വിക്രം

വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തിന്റെ പ്രേമോഷന്റെ ഭാ​ഗമായി കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിനിടെ വിക്രം പറഞ്ഞ വാക്കുകളാണ് ശ്ര​ദ്ധ നേടുന്നത്. അന്യൻ സിനിമ ചെയ്യുമ്പോൾ വേറെ എക്‌സ്പീരിയൻസായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ആദ്യം അമ്പി ചെയ്‌തു. പിന്നെ അന്യൻ ചെയ്തു. ലാസ്റ്റ് റെമോ ചെയ്‌തു. ആ സമയം വരുമ്പോൾ ക്യാരക്‌ടറായി മാറും. സിനിമയിലെ ഒരു സീൻ ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. അമ്പിയെപ്പോലെ വേഷം ധരിച്ച് റെമോ ആയി മാറണം. കണ്ണാടിയിൽ നോക്കിയിട്ട് ഇത് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് ശങ്കർ സാറിനോട് താൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലെെമാക്‌സ് ഒക്കെ ഒറ്റ ഷോട്ട് ആയിരുന്നു. ‘ഐ’ ചെയ്യുന്ന സമയത്ത് നല്ല വെയിറ്റ് കുറഞ്ഞിരുന്നു. ആ ഒറ്റ കാരണം കൊണ്ട് ഭാര്യ എന്നോട് മിണ്ടില്ലായിരുന്നുവെന്നും തന്നെ നോക്കുക പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു എന്നാൽ ധ്രുവിന് ഇതൊന്നും പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും വിക്രം പറഞ്ഞു.

കോബ്രയിൽ വിക്രത്തിന്റെ നായികയായെത്തുന്നത് ശ്രീനിധി ഷെട്ടിയാണ്. ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, മിയ, സർജാനോ ഖാലിദ് എന്നിവരുമുണ്ട്. ഒട്ടനവധി ഗെറ്റപ്പുകളിലാണ് വിക്രം ‘കോബ്രയിൽ’ എത്തുന്നത്.