കാസ്റ്റിങ് കൗച്ച് നേരിട്ടു, പലരും അനുചിതമായി സമീപിച്ചു, ഒഴിഞ്ഞുമാറുകയായിരുന്നു: സാക്ഷി അഗര്‍വാള്‍

സിനിമയില്‍ കാസ്റ്റിങ് കൗച്ചും അനുചിതമായ ആവശ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സാക്ഷി അഗര്‍വാള്‍. താന്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. അതുകൊണ്ട് കരിയറിനെ അത് ബാധിച്ചില്ല, മറിച്ച് കഴിവിനെ വിലമതിക്കുന്ന ആളുകളിലേക്ക് തന്നെ വഴി തിരിച്ചു വിടുകയായിരുന്നു എന്നാണ് സാക്ഷി പറയുന്നത്.

കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അനുചിതമായ ആവശ്യങ്ങളുമായി പലരും സമീപിച്ചു. ഓരോ തവണയും അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. ഇത് ഒരിക്കലും കരിയറിനെ ബാധിച്ചിട്ടില്ല. മറിച്ച്, കഴിവിനെ വിലമതിക്കുന്ന ആളുകളിലേക്ക് എന്നെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. സൗത്തില്‍ എന്നോട് നോര്‍ത്ത് ഇന്ത്യന്‍ നായികയെ പോലെയുണ്ട് എന്നാണ് പറയാറുള്ളത്.

എന്നാല്‍, നോര്‍ത്തില്‍ പോകുമ്പോള്‍ അവര്‍ പറയുന്നത് സൗത്ത് ഇന്ത്യന്‍ നായികയെ പോലെയാണ് എന്നാണ്. ഞാനൊരു ഇന്ത്യന്‍ നടിയാണ്. എന്റെ നാടല്ല, മറിച്ച് കലയാണ് സംസാരിക്കുന്നത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അനുചിതമായ ആവശ്യങ്ങളുമായി പലരും സമീപിച്ചു. ഓരോ തവണയും അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി.

ഇത് ഒരിക്കലും കരിയറിനെ ബാധിച്ചിട്ടില്ല. മറിച്ച്, കഴിവിനെ വിലമതിക്കുന്ന ആളുകളിലേക്ക് എന്നെ വഴി തിരിച്ചു വിടുകയാണ് ചെയ്തത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകള്‍ക്ക് പുറമെ ഒടിടിയില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു ഇന്‍ഡസ്ട്രി മറ്റൊന്നിനേക്കാള്‍ സുരക്ഷിതമാണെന്ന് പറയില്ല.

Read more

എന്നാലും, തമിഴ് സിനിമയ്ക്ക് ശക്തമായ അച്ചടക്കവും തൊഴില്‍പരമായ അതിര്‍വരമ്പുകളുമുണ്ട് എന്നാണ് സാക്ഷി അഗര്‍വാള്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, രാജാ റാണിയില്‍ ചെറിയൊരു റോള്‍ ചെയ്ത് സിനിമയില്‍ എത്തിയ സാക്ഷി പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി. ഒരായിരം കിനാക്കളാല്‍ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.