'ഞാൻ വന്നത് കുഗ്രാമത്തിൽനിന്ന്, ഷാരൂഖ് ഖാനെപ്പോലെ കോൺവെന്റിലല്ല പഠിച്ചത്'; കങ്കണ റണാവത്ത്

താൻ വരുന്നത് ഒരു കുഗ്രാമത്തിൽനിന്നാണെന്ന് നടി കങ്കണ റണാവത്ത്. സിനിമയിലും രാഷ്ട്രീയത്തിലും താൻ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു കങ്കണ. അടുത്തിടെ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിവെയാണ് കങ്കണ ഇക്കാര്യങ്ങൾ പറഞ്ഞത്. ഷാരൂഖ് ഖാനുമായി സ്വയം താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ വാക്കുകൾ.

തൻ്റെ പശ്ചാത്തലം വളരെ ലളിതമാണെന്നും സിനിമയിൽ വിജയിച്ച മറ്റ് താരങ്ങളിൽനിന്ന് താൻ വ്യത്യസ്തയാണെന്നും കങ്കണ പറഞ്ഞു. എന്തുകൊണ്ടാണ് തനിക്ക് ഇത്രയേറെ വിജയം നേടാനായതെന്ന് കങ്കണ ചോദിച്ചു. ഒരു കുഗ്രാമത്തിൽനിന്നാണ് താൻ വരുന്നത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്നുവന്ന് മുഖ്യധാരയിൽ ഇത്രയധികം വിജയം നേടിയ മറ്റൊരാൾ ഉണ്ടാകില്ലെന്നും കങ്കണ പറഞ്ഞു.

കങ്കണയുടെ വാക്കുകൾ

‘നിങ്ങൾ ഷാരൂഖ് ഖാനെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം ഡൽഹിയിൽ നിന്നാണ്, കോൺവെൻ്റ് വിദ്യാഭ്യാസം നേടിയ ആളാണ്. എന്നാൽ ആരും കേട്ടിട്ടില്ലാത്ത ഭാംല എന്ന ഗ്രാമത്തിൽ നിന്നാണ് ഞാൻ വന്നത്. മറ്റുള്ളവർക്ക് ഒരുപക്ഷേ വിയോജിപ്പുണ്ടാകാം, പക്ഷേ ഞാൻ ആളുകളോട് മാത്രമല്ല, എന്നോടും അത്രയേറെ സത്യസന്ധത പുലർത്തുന്നതുകൊണ്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു.

Read more