എന്നെ ട്രോളാന്‍ ഞാന്‍ തന്നെ മതി; 'നമ്മള്‍ അനാഥരാണ്, ഗുണ്ടകളല്ല' പാടി സെല്‍ഫ് ട്രോളുമായി മാധവ് സുരേഷ്

സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് അഭിനയിച്ച് ആദ്യമായി തീയേറ്ററിലെത്തിയ ചിത്രമായിരുന്നു ‘കുമ്മാട്ടിക്കളി’. ചിത്രം വലിയ വിജയമായിരുന്നില്ല എങ്കിലും ചിത്രത്തില്‍ മാധവിന്റെ ഒരു ഡയലോഗ് ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

‘എന്തിനാടാ കൊന്നിട്ട്… നമ്മള്‍ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന ഡയലോഗാണ് വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടത്. പാട്ടായും മറ്റും ഡയലോഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇപ്പോഴിതാ ആ പാട്ട് പാടി സെല്‍ഫ് ട്രോളുമായി എത്തിയ മാധവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

View this post on Instagram

A post shared by shabzyed (@shabzyed)

Read more

പാട്ട് പാടി അതിനൊപ്പം നൃത്തംവെക്കുന്ന മാധവ് സുരേഷിനെ റീലിൽ കാണാനാകും. മാധവും സുഹൃത്തുക്കളുമാണ് പാട്ടുപാടി നൃത്തം വയ്ക്കുന്നത്. ‘എന്നെ ട്രോളാന്‍ ഞാന്‍ തന്നെ മതി’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.