ബിഗ് ബോസിലൂടെയാണ് ഏയ്‌ഞ്ചലിൻ മരിയ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാകുന്നത്. അന്ന് തനിക്കൊരു കാമുകനുണ്ടെന്ന് ഏയ്‌ഞ്ചലിൻ പറഞ്ഞിരുന്നു. ഈ അടുത്തിടെ തന്റെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ട് ഏഞ്ചലിൻ എത്തിയിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ വെച്ച് പിതാവുമായി ഉണ്ടായ വഴക്കും ഇൻസ്റ്റഗ്രാം ലൈവിലൂടെ ഏഞ്ചലിൽ കാണിച്ചിരുന്നു. ഇപ്പോഴിതാ ആ ബന്ധം തകർന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ഏയ്‌ഞ്ചലിൻ മരിയ. നെക്സ്റ്റ്ഫ്ലിക് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
ഏയ്‌ഞ്ചലിൻ മരിയയുടെ വാക്കുകൾ
2021 ലാണ് ഞാനും അവനും പരിചയപ്പടുന്നത്. അവൻ ആ സമയത്ത് വിവാഹിതനാണ്. പക്ഷെ സെപ്പറേറ്റഡാണ്. ഡിവോഴ്‌സ് കേസിൻ്റെ കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പുള്ളിയുമായി പേഴ്‌സണലി കണക്ഷനായി. 2022 ലൊക്കെ എനിക്ക് പുള്ളിയോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഡിവോഴ്‌സ് സമയത്ത് അവന് ഡിപ്രഷൻ പോലെയായിരുന്നു. 2023 ലാണ് ഞാൻ ഇഷ്ട്‌ടം പറയുന്നത്. ആളുടെയും എൻ്റെയും വീട്ടിൽ അങ്ങനെ പരസ്‌പരം അറിയില്ലായിരുന്നു. ഞങ്ങൾ ലിവ് ഇൻ റിലേഷനിലായിരുന്നു. ബിഗ് ബോസിൽ ഞാൻ ശുപ്പൂട്ടൻ എന്ന് പറഞ്ഞിരുന്നത് അവനെയാണ്. അവനെ പോലെ ഞാൻ എന്നെ സ്നേഹിച്ചിരുന്നില്ല.അവൻ ആത്മാർത്ഥമായാണ് എന്നെ സ്നേഹിച്ചതെന്ന് കരുതുന്നു. അവൻ്റെ ഇളയ സഹോദരിയുടെ വിവാഹമായിരുന്നു. അവൻ്റെ സിസ്റ്ററും ഞാനും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായതാണ്. കല്യാണത്തിന് അവൻ എന്നെ വിളിച്ചതാണ്. പക്ഷെ സഹോദരിയുടെ കല്യാണമല്ലേ അവളല്ലേ വിളിക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. അവൾക്ക് ഞാൻ കല്യാണത്തിന് വരുന്നതിൽ സമ്മതമാണോ എന്ന് ചോദിക്കാനും പറഞ്ഞു. വരേണ്ടെന്നാണ് പുള്ളിക്കാരി പറഞ്ഞത്.
അവൾ വന്നിട്ടുണ്ടെങ്കിൽ നാണക്കേടാണ് തൊലിയുരിഞ്ഞ് പോകും എന്നൊക്കെ പറഞ്ഞു. പക്ഷെ കല്യാണത്തിന് അവർ പോകുന്ന വണ്ടി എന്റെ കാറാണ്. അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കല്യാണത്തിന് എന്റെ വണ്ടി കൊണ്ട് പോകാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷെ അവസാനം ഞാൻ വണ്ടി കൊടുത്തു. പിന്നെ ഇത് പറഞ്ഞ് അവൻ്റെ മമ്മിയുമായി സംസാരമുണ്ടായെന്നും ഏയ്ഞ്ചലിൻ മരിയ പറയുന്നു. ഒരിക്കൽ ഈ കാമുകൻ്റെ വീട്ടിൽ പോയി താൻ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും ഏയ്ഞ്ചലിൻ മരിയ പറയുന്നു. പ്രശ്നമുണ്ടാക്കാൻ പോയതല്ല. പക്ഷെ പ്രശ്‌നമായപ്പോൾ അവിടെയുണ്ടായിരുന്ന പൂച്ചട്ടി ഞാൻ എറിഞ്ഞ് പൊട്ടിച്ചു. അങ്ങനെ ഞങ്ങൾ ബ്രേക്കപ്പായി.
രണ്ട് മാസം കഴിഞ്ഞ് അവൻ്റെ മമ്മി ആത്മഹത്യ ചെയ്‌തു. സാമ്പത്തിക പ്രശ്‌നമായിരുന്നു കാരണം. പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. ഞാൻ രണ്ട് മാസം മുമ്പ് വീട്ടിൽ വന്ന് പ്രശ്‌നമുണ്ടാക്കിയതാണ് ഇതിന് കാരണമെന്ന് ചിലർ കണക്ട് ചെയ്തു. പക്ഷെ ഒരിക്കലും അല്ല. അമ്മയോട് ഞാൻ അന്നുണ്ടായ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞ് തീർത്തതാണ്. വേറെ എന്ത് കുറ്റം എന്നെക്കുറിച്ച് പറഞ്ഞാലും കുഴപ്പമില്ല. ഒരാൾ ഞാൻ കാരണം ആത്മഹത്യ ചെയ്യേണ്ട സ്റ്റേജിലേക്ക് എത്തി എന്ന് പറയുന്നത് എനിക്ക് ഉൾക്കൊള്ളാനാകില്ല. അവൻ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. നീ കാരണമല്ല, അമ്മയ്ക്ക് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നെന്ന് തന്നോട് കാമുകൻ പറഞ്ഞെന്നും ഏയ്ഞ്ചലിൻ മരിയ ഓർത്തു. എന്നാൽ പിന്നീട് തങ്ങളുടേതായ പ്രശ്‌നങ്ങളിൽ ആ ബന്ധം പിരിഞ്ഞെന്നും ഏയ്‌ഞ്ചലിൻ മരിയ പറയുന്നു.







