പ്രണയം പാഠ്യപദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അത് രാഷ്ട്രീയമാണ്... കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ: ഹരീഷ് പേരടി

പ്രണയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ് നടന്‍ ഹരീഷ് പേരടി. പ്രണയം രാഷ്ട്രീയമാണ്. അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ എന്നും ഹരീഷ് കുറിക്കുന്നു. പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകം, ഷാരോണ്‍ കൊലപാതം എന്നീ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു നടന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ

പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടികൊല്ലുന്നു…പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…പ്രണയം രാഷ്ട്രിയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ…പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല…

പ്രണയത്തെ പഠിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ ആധുനിക മനുഷ്യനാവുന്നുള്ളു…ശാസ്ത്രത്തെ മനസ്സിലാക്കാന്‍ പോലും പ്രണയം അത്യാവിശ്യമാണ്…ദൈവവും ദൈവവമില്ലായമയും പ്രണയമാണ്…പ്രണയമില്ലാതെ മനുഷ്യന്‍ എന്ന ജന്തുവിന് ജീവിക്കാന്‍ പറ്റില്ലാ…

പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍,അവള്‍ പഠിച്ചേ പറ്റു…പ്രണയം പഠിക്കാത്തവന് പ്രണയിക്കാന്‍ അവകാശമില്ലാ എന്നും അവന്‍,അവള്‍ പഠിച്ചേ മതിയാകൂ..

അതേസമയം, ഷാരോണ്‍ കൊലപാതക കേസില്‍ പ്രതി ?ഗ്രീഷ്മയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും. ഇന്നലെ എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷാരോണിന്‍േത് കൊലപതാകമാണെന്ന് പൊലീസ് കണ്ടെത്തിയത്.