സ്ത്രീകളെ ഉമ്മറത്തും, വരുന്ന പുരുഷന്മാരെ അടുക്കളപ്പുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താന്‍ ഇവിടെ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലേ: ഹരീഷ് പേരടി

കണ്ണൂരിലെ വിവാഹങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി തുടര്‍ന്നുപോകുന്നുണ്ടെന്ന് നടി നിഖില വിമല്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്.
ഈ പ്രസ്താവനയെ എതിര്‍ത്ത് മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹ്ലിയയും രംഗത്തെത്തിയിരുന്നു .വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം വേര്‍തിരിവുകള്‍ വിവേചനമെന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നത് ശരിയല്ല. ഈ രീതി എല്ലായിടത്തും ഉണ്ട്. നിഖിലയുടെ പ്രസ്താവനയോടനുബന്ധിച്ച് ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഫാത്തിമ ഇങ്ങനെ പ്രതികരിച്ചത്. സ്ത്രീകളെ ഭക്ഷണം നല്‍കുന്ന സ്ഥലത്ത് നിന്ന് മാറ്റി നിര്‍ത്തി എന്നൊക്കെ പറയുന്നത് ശരിയല്ല – ഫാത്തിമ തഹ്ലിയ പറഞ്ഞു.

എന്നാല്‍ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഈ സമ്പ്രദായം തിരിച്ചു ചെയ്തു കൂടെ എന്നാണ് പേരടിയുടെ ചോദ്യം. ‘വരുന്ന സ്ത്രീകളെ ഉമ്മറത്തും വരുന്ന പുരുഷന്‍മാരെ അടുക്കളപുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താന്‍ ഇവിടെ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലെ?’ എന്നദ്ദേഹം പരിഹസിച്ചു.

നിഖില പറഞ്ഞത്

നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേദിവസത്തെ മീന്‍കറിയും ചോറുമൊക്കെയാണ്. കോളജിലൊക്കെ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

വിവാഹത്തിന് ശേഷം ആണുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ വന്നാണ് താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കുക. അവര് മരിക്കുന്നത് വരെ പുതിയാപ്ലമാരായിരിക്കും