ആദ്യം ക്രഷ് തോന്നിയത് പൃഥ്വിയോട്, പിന്നെ പ്രഭാസ്; തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളേറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് ട്രോളര്‍മാര്‍ ഗായത്രിയെ എയറില്‍ നിര്‍ത്തിയത്. പിന്നാലെ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലൈവ് വീഡിയോയിലൂടെ ഗായത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്ന ഗായത്രിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജെ.ബി.ജങ്ഷനില്‍ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ അഭിമുഖപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗായത്രി ഇക്കാര്യത്തെക്കുറിച്ച് മനസ്സു തുറന്നത്. തന്റെ ആദ്യ പ്രണയം നടന്‍ പൃഥ്വിരാജാണെന്നാണ് നടി വെളിപ്പെടുത്തിയത്. ‘പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു.’ ഗായത്രി വ്യക്തമാക്കുന്നു.

കൂടാതെ പൃഥ്വിരാജ് സിനിമാനടന്‍ ആയില്ലായിരുന്നുവെങ്കില്‍ ഒരു ക്രിക്കറ്റ് താരമായി കാണാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഗായത്രി പറയുന്നു. താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമെല്ലാം സിനിമാനടന്മാര്‍ ആയില്ലായിരുന്നുവെങ്കില്‍ വലിയ ബിസിനസുകാരായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നു.