'പത്തനാപുരംകാരുടെ പരസ്യമായ അഹങ്കാരം ആണ് ഗണേഷേട്ടന്‍'; കുറിപ്പുമായി അനുശ്രീ

പത്തനാപുരംകാരുടെ പരസ്യമായ അഹങ്കരമാണ് ഗണേഷ് കുമാര്‍ എംഎല്‍എ എന്ന് അനുശ്രീ. ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് താന്‍ മനസ്സിലാക്കിയത് ഗണേഷ് കുമാറിനെ കണ്ടിട്ടാണെന്നും പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും അദ്ദേഹം ജനങ്ങളുടെ കൂടെയുണ്ടെന്നും അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ..

ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി. ഗണേഷ്‌കുമാര്‍,ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍.

2002-2003 സമയങ്ങളില്‍ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു..

സമ്മാനമായി അന്ന് കിട്ടുന്ന കുപ്പി ഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.

‘The smile of Acceptance’ ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം. പാര്‍ട്ടിക്ക് അതീതമായി,ജാതിഭേദമന്യെ,എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങ്ങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാമില്‍ പങ്കെടുത്തു.

വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്ന ജനപ്രീതി അല്‍പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്. ഇനിയും വിജയിച്ചു മുന്നേറി, എല്ലാവരുടെയും ഹൃദയംപിടിച്ചുപറ്റൂ… ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍.

View this post on Instagram

A post shared by Anusree (@anusree_luv)