പതിനഞ്ചുകാരിയുടെ അച്ഛന്‍, ഡിവോഴ്സിന് ശേഷം വരലക്ഷ്മിയുമായി പ്രണയത്തിൽ; വിവാഹനിശ്ചയത്തിന്റെ പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി നിക്കോളായ് !

തെന്നിന്ത്യൻ താര സുന്ദരി നടി വരലക്ഷ്മി ശരത് കുമാര്‍ വിവാഹിതയാകുന്നു എന്ന വാർത്ത ഈയിടെയാണ് പുറത്തു വന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത പോടാ പോടി എന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായാണ് താരം സിനിമയിൽ അരങ്ങേറിയത്.

നിക്കോളായ് സച്ച്‌ദേവ് ആണ് പ്രതിശ്രുത വരന്‍. വെള്ളിയാഴ്ച മുംബൈയില്‍ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ചിത്രങ്ങൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ ശരത്കുമാറിന്റെ മകളാണ് വരലക്ഷമി.

ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാര്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും സൗഹൃദത്തിലായിരുന്നു.

എന്നാലിപ്പോൾ നിക്കോളായിയെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയായി മാറുകയാണ്. നിക്കോളോയ് സച്ച്ദേവിന്റെ രണ്ടാം വിവാഹമാണ് ഇതെന്നാണ് റിപോർട്ടുകൾ പറയുന്നത്. മിസിസ് ഗ്ലഡ്രാഗ്‌സ് 2010 വിന്നര്‍ ആയിരുന്ന കവിത ആണ് ആദ്യ ഭാര്യ. ഇരുവര്‍ക്കും ഒരു മകളുണ്ട്. വെയ്റ്റ്‌ലിഫ്റ്റിംഗില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള 15 വയസുകാരിയാണ് മകളെന്നുമാണ് വാര്‍ത്തകള്‍ പറയുന്നത്.


എന്നാൽ ഇവർ പിന്നീട് പിരിയുകയായിരുന്നു. ഡിവോഴ്സിന് ശേഷമാണ് നിക്കോളായ് വരലക്ഷ്മിയുമായി പ്രണയത്തിലാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും ഇരു കുടുംബങ്ങളുടേയും സമ്മതത്തിന് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്.