മലയന്‍കുഞ്ഞിനെ ആമസോണിന് കൊടുത്തിടത്ത് നിന്ന് തിരിച്ചുവാങ്ങിയതിന് രണ്ട് കാരണമുണ്ട് ; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

മലയന്‍കുഞ്ഞിനെ ആമസോണിന് കൊടുത്തിടത്ത് നിന്ന് തിരിച്ചുവാങ്ങിയതാണെന്ന് ഫഹദ് ഫാസില്‍. തന്റെ ഏറ്റവും പുതിയ ചിത്രം മലയന്‍കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് അദ്ദേഹം ഈക്കാര്യം തുറന്നു പറഞ്ഞത്. പേർളി മാണിയുമായി നടത്തിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ചും ഒ.ടി.ടിക്ക് നല്‍കിയ ശേഷം തിരിച്ചുവാങ്ങിയതിനെ കുറിച്ചുമൊക്കെ ഫഹദ് സംസാരിക്കുന്നത്.

ലോക്ഡൗണ്‍ സമയത്ത് ഒ.ടി.ടിയ്ക്ക് നല്‍കാമെന്ന് തീരുമാനിച്ച ചിത്രം എന്തുകൊണ്ടാണ് പിന്നീട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത് എന്ന പേർളിയുടെ ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി. രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ടെക്‌നീഷ്യന്‍സിന്റേയും സിനിമയാണ് യഥാര്‍ത്ഥത്തില്‍ ഇത്.

ഈ പടത്തിന്റെ ആര്‍ട് ഡയറക്ടര്‍ക്കാണെങ്കിലും പടത്തിലെ ക്യാമറ ചെയ്തിരിക്കുന്ന ആള്‍ക്കാണെങ്കിലും സംഗീതം ചെയ്തിരിക്കുന്ന ആള്‍ക്കാണെങ്കിലും സൗണ്ടും വി.എഫ്.എക്‌സ് ചെയ്ത ആള്‍ക്കാണെങ്കിലും അങ്ങനെ ഈ പടത്തിന് പിന്നില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തര്‍ക്കും ഇത് എന്റെ പടമാണെന്ന് പറഞ്ഞ് നാളെ ഒരാളെ കാണിക്കാന്‍ പറ്റും.

ഇതിന്റെ ഡീറ്റെയ്‌ലിങ് തിയേറ്ററിലേ കിട്ടൂ എന്ന് ഞങ്ങള്‍ക്ക് പടം കണ്ടപ്പോള്‍ മനസിലായതെന്നും. ഇതോടെ ഞാന്‍ ആമസോണില്‍ വിളിച്ച് എഗ്രിമെന്റ് റിവൈസ് ചെയ്യുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ 21 ാം തിയതി തിയേറ്ററില്‍ മലയന്‍കുഞ്ഞ് എത്തുകയാണെന്നും, ഫഹദ് പറഞ്ഞു. ഫാസിലിന്റെ നിര്‍മാണത്തില്‍ നവ​ഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.