ലാലങ്കിളും വാപ്പിച്ചിയുമെല്ലാം മുന്‍പേ അങ്ങനെ പോയി ചെയ്തതാണ്; തുറന്നുപറഞ്ഞ് ദുല്‍ഖര്‍

ദുല്‍ഖര്‍ നായകനാകുന്ന ‘സീതാരാമം’ ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തെക്കുറിച്ച് പാന്‍ ഇന്ത്യന്‍ സിനിമ എന്ന കേള്‍ക്കുന്നത് തന്നെ വിചിത്രമാണ് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ഒരു പുതിയ സംഭവമല്ല എന്നും പണ്ട് മുതലേ അത്തരം സിനിമകള്‍ ഇവിടെ അതിര്‍ത്തികള്‍ കടന്ന് മറ്റു ഭാഷകളിലേക്ക് പോയിട്ടുണ്ട് എന്നും ദുല്‍ഖര്‍ പറഞ്ഞു. ‘മലയാളത്തില്‍ നിന്ന് ലാലങ്കിളും വാപ്പിച്ചിയുമെല്ലാം മുന്‍പേ അങ്ങനെ പോയി ചെയ്തതാണ്, ഞാന്‍ ഒരിക്കലും പാന്‍ ഇന്ത്യന്‍ സിനിമ എന്നൊന്നും ചിന്തിച്ചിട്ടില്ല’. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പാന്‍ ഇന്ത്യന്‍ സിനിമപുതിയ കാര്യമല്ല. മുന്‍പും സിനിമ അതിര്‍ത്തികള്‍ കടന്ന് മറ്റു ഭാഷകളിലേക്ക് പോയിട്ടുണ്ട്.പുതിയ അനുഭവങ്ങള്‍ തിരഞ്ഞുപോകുന്നതാണ് ഇഷ്ടം. പുതിയ തലമുറയ്ക്ക് അത് വേഗം മനസിലാകും. നടന്‍ കൂട്ടിച്ചേര്‍ത്തു.

ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രം കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. നിര്‍മ്മാതാക്കള്‍: അശ്വിനി ദത്ത്, ബാനര്‍: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം