വീട്ടില്‍ ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്, അടുത്തിടെയും അങ്ങനെ ഒരാള്‍ വന്നിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

വീട്ടുവിശേഷങ്ങള്‍ പങ്കിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി ഏറ്റവും കൂടുതല്‍ കാര്യത്തിന് വഴക്ക് കൂടുന്നത് വീട് വൃത്തിയായി സൂക്ഷിക്കാത്തതിനാണെന്നും അഭിമുഖത്തില്‍ സംസാരിക്കവേ ദുല്‍ഖര്‍ പറയുന്നു.

തനിച്ച് ഇരിക്കാന്‍ ഏറെ ആഗ്രഹമുള്ള തനിക്ക് ആവശ്യം ഇല്ലാതെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞു വീട്ടില്‍ വരുന്നവരോട് ദേഷ്യം തോന്നാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന്‍റെ വാക്കുകള്‍

‘വീട് എനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത നല്‍കുന്ന സ്പേസ് കൂടിയാണ്.  ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്. ഒരു കാര്യവും കാണില്ല. എന്തെങ്കിലുമൊക്കെ കാര്യവും പറഞ്ഞു കയറി വരും. അടുത്തിടെയും അങ്ങനെയൊരാള്‍ വന്നിരുന്നു. എന്തോ ബുക്ക് ഇവിടെ തരാനായി എന്ന് പറഞ്ഞു. സത്യത്തില്‍ അതൊരു കള്ളമാണ്.

അങ്ങനെ മറ്റുള്ളവരുടെ സ്പേസിലേക്ക് കയറി വരുന്നവരോട് ദേഷ്യമാണ്. വാപ്പയ്ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വരുന്നത് വീടിനെ റെസ്പെക്റ്റ് ചെയ്യാതെ വരുമ്പോഴാണ്. എന്തെങ്കിലും അലങ്കോലമായി കിടന്നാല്‍ അപ്പോള്‍ പ്രശ്നമാകും. ടിവി റിമോട്ട് കാണാതെ വരുന്നതും വാപ്പയ്ക്ക് ദേഷ്യം പിടിക്കുന്ന കാര്യമാണ്’. ദുല്‍ഖര്‍ പറയുന്നു.