ഈ അടുത്താണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിന് കാൻസർ ആണെന്നുള്ള വിവരം പുറത്തുവരുന്നതും അവർ കീമോയ്ക്ക് വിധേയ ആകുന്നതും. ഇതിനിടക്ക് ഇന്നലെയായിരുന്നു നടി സീമ നായർ കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ സന്ദർശിച്ചതും, രേണുവിന്റെ അസുഖത്തെ സംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചതും. രേണുവിനെതിരായ നെഗറ്റീവ് കമന്റുകളും സൈബർ ആക്രമണങ്ങളും ഏറെ വേദനിപ്പിക്കുന്നുവെന്ന് സീമ പറഞ്ഞിരുന്നു.
രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയായിരുന്നു താനെന്നും, എന്നാൽ കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചുവെന്നും സീമ പറയുന്നു. കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. രേണുവിനെതിരായ നെഗറ്റീവ് കമന്റ് മനസ്സിനെ വല്ലാതെ അലോസരപെടുത്തിയെന്ന് പറഞ്ഞ സീമ, അസുഖത്തിന്റെ വേദനയിലുപരി രേണുവിനെ വേദനിപ്പിക്കുന്നത് ഈ തെറി വിളികളും, ശാപവാക്കുകളുമാവാമെന്നും പറഞ്ഞു.
എന്നാൽ ഇതിന് പിന്നാലെ സീമയുടെ പോസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് നടന്നത്. ഇതിനെതിരെ താരം പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് താൻ ഒരു പോസ്റ്റ് ഇട്ടിരുന്നുവെന്നും അതിൽ വ്യക്തമായി പറയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നും സീമ പറയുന്നു. കാൻസർ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ആണ് താൻ പറഞ്ഞതെന്നും, രേണുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റ് അല്ല എന്നും സീമ പറയുന്നു.
Read more
എന്നാൽ അത് പല മീഡിയകളും ഏറ്റെടുത്ത് അവരുടെ ശൈലിയിൽ എഴുതി തുടങ്ങി എന്നും പല വാക്കുകളും വളച്ചൊടിക്കപ്പെട്ടു എന്നും സീമ പറഞ്ഞു. താൻ ആർക്കും ശല്യം ആകുന്നില്ലല്ലോ എന്നും ആരെയും ശല്യപ്പെടുത്താനും വരുന്നില്ല എന്നും പറഞ്ഞ സീമ ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ എന്നും പറഞ്ഞു. കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുതെന്നും സീമ പറഞ്ഞു.







