കലാഭവന്‍ മണിയെ സുന്ദരന്‍ എന്ന് ആളുകള്‍ പറയുന്നതിന്റെ ക്രെഡിറ്റ് എനിക്കുള്ളതാണ് വിനയന്‍

വാസന്തിയും ലക്ഷ്മിയും സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഒരുപാടു എതിര്‍പ്പുകള്‍ ഉണ്ടായി. കലാഭവന്‍ മണി ഒട്ടും സുന്ദരനല്ല എന്ന് കുറേപ്പേര്‍ പറഞ്ഞു. അതിനൊപ്പം അയാളുടെ കണ്ണ് കൂടി മൂടിക്കെട്ടി അഭിനയിപ്പിക്കുന്നതിനു ഒരുപാടു പേര്‍ കളിയാക്കി. ആ മണിയെ പിന്നീട് എല്ലാവരും സുന്ദരന്‍ എന്ന് വിളിച്ചു. ആ വിളിയുടെ ക്രെഡിറ്റ് എനിക്കുള്ളതാണ് സംവിധായകന്‍ വിനയന്‍.