ലൂസിഫറിനേക്കാള്‍ ലെയേഴ്സുള്ള ഒരു സോളിഡ് കഥയാണ് ; പൃഥ്വിരാജ് സിനിമയെ കുറിച്ച് സംവിധായകന്‍

ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ജന ഗണ മന തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഡിജോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ജന ഗണ മനയുടെ കഥ എഴുതിക്കഴിഞ്ഞപ്പോള്‍ അത് ഒരു സിനിമയില്‍ ഒതുങ്ങുമെന്ന് തോന്നിയില്ല. സിനിമയ്ക്കുമപ്പുറം പറയാന്‍ എനിക്കുമുണ്ട്, കഥയെഴുതിയ ഷാരിസിനുമുണ്ട്. സുരാജാണോ രാജുവാണോ സെക്കന്റ് പാര്‍ട്ടില്‍ ഉണ്ടാവുക എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല എന്നൊക്കെ തുടക്കത്തിലെ അവരോട് പറഞ്ഞിട്ടാണ് ഞാന്‍ സിനിമ തുടങ്ങിയത്. ലൂസിഫര്‍ പോലെ ധാരാളം ലെയറുകളുള്ള വലിയ സിനിമയാണ് ജന ഗണ മന എന്നുതോന്നുന്നു.

. ഏപ്രില്‍ 28ന് പടം സക്സസായാല്‍ ലൂസിഫറുമായി താരതമ്യം ചെയ്യാം. ലൂസിഫര്‍ ചെയ്ത പൃഥ്വിരാജ് പോലും പറയുന്നത് അതൊരു ചെറിയ സിനിമയാണെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഭീകര സിനിമയാണ്. ആ സിനിമ 100- 115 ദിവസം ഷൂട്ട് ചെയ്തതാണ്. 80 ദിവസം കൊണ്ടാണ് ഞാന്‍ ജന ഗണ മന തീര്‍ത്തത്. ഡിജോ കൂട്ടിച്ചേര്‍ത്തു.