'കിസ് ചെയ്ത എനിക്ക് അവാർഡ് കിട്ടിയില്ല'; ദുര്‍ഗ കൃഷ്ണയ്ക്ക് അവാർഡ് ലഭിച്ചതിനേക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

ഉടലിലെ പ്രകടനത്തിന് നടി ദുർഗ കൃഷ്ണക്ക് 13മത് ഭരത് മുരളി ചലച്ചിത്ര പുരസ്‌കാരവും ജെ സി ഡാനിയൽ അവാർഡും ലഭിച്ചതിന് പിന്നാലെ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൾ മീഡിയയിൽ വെെറലായി മാറുന്നത്. ദുർഗക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ച തനിക്ക് അവാർഡ് ലഭിച്ചില്ലെന്നാണ് ധ്യാൻ പറഞ്ഞത്.

‘സായാഹ്ന വാർത്തകൾ’ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ‘ഉടലി’ലെ ചുംബന രംഗത്തേക്കുറിച്ചും ദുർഗയുടെ അവാർഡിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് തമാശ രൂപേണയാണ് ധ്യാൻ മറുപടി നൽകിയത്. ദുർഗക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ച തനിക്ക് അവാർഡ് ലഭിച്ചില്ലെന്നും ഒരു പക്ഷേ ആ രംഗങ്ങളിൽ ദുർഗ കൂടുതൽ ഇൻവോൾവ് ആയതുകൊണ്ടാവാം അവാർഡ് ലഭിച്ചതെന്നും ധ്യാൻ പറഞ്ഞു.

ഉടൽ ദുർഗയുടെയും ഇന്ദ്രൻസിന്റെയും സിനിമയാണെന്നും അതിൽ താൻ സഹനടൻ മാത്രമാണെന്നും നടൻ പറഞ്ഞു. കിസ് ചെയ്ത തനിക്ക് അവാർഡ് കിട്ടിയില്ല. രണ്ടു സൈഡ് ഉണ്ടെങ്കിൽ അല്ലെ കിസ് ചെയ്യാൻ സാധിക്കൂ.

ഒരാൾക്കേ അവാർഡ് കിട്ടിയുള്ളൂ. ചിലപ്പോൾ കൂടുതൽ അവൾ കൂടുതൽ ഇൻവോൾവ് ചെയ്തത് കൊണ്ടാകാം. അത് ദുർഗയുടേയും ഇന്ദ്രൻസേട്ടന്റെയും സിനിമയാണ്. അതിൽ താൻ സഹനടൻ മാത്രമാണെന്നും ധ്യാൻ പറഞ്ഞു.