മമ്മൂട്ടിക്കയും കുടുംബവുമായി അന്നേ തൊട്ടേ സൗഹൃദമുണ്ട്, യാത്രകളില്‍ പലപ്പോഴും തന്നെയും കൂടെ കൂട്ടും: ചെമ്പില്‍ അശോകന്‍

മമ്മൂട്ടിയുടെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ച് നടന്‍ ചെമ്പില്‍ അശോകന്‍. തന്റെ വീടിന്റെ കിഴക്ക് ഭാഗത്തുള്ള വീടാണ് മമ്മൂട്ടിയുടേത്. മമ്മൂക്കയുടെ സഹോദരന്‍ ഇബ്രാഹിക്കുട്ടി ഇക്കയുമായാണ് കൂടുതല്‍ സൗഹൃദം, അദ്ദേഹത്തിന്റെ പല യാത്രകളിലും തന്നെയും കൂടെ കൂട്ടും എന്നാണ് ചെമ്പില്‍ അശോകന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മമ്മൂക്കയുടെ കുടുംബവുമായി ചെറുപ്പം തൊട്ടേ പരിചയമുണ്ട്. തന്റെ വീടിന്റെ കിഴക്കേ വീടാണ് അദ്ദേഹത്തിന്റേത്. മമ്മൂട്ടിക്കയും ബാപ്പയെയും ഉമ്മയെയും മറ്റ് സഹോദരങ്ങളും എല്ലാമായി അന്ന് തൊട്ടേ സൗഹൃദമുണ്ട്. കൂടുതല്‍ സൗഹൃദം മമ്മൂക്കയുടെ സഹോദരനായ ഇബ്രാഹിക്കുട്ടി ഇക്കയുമായാണ്. പുസ്തക പാരായണത്തിലും പ്രസംഗത്തിലുമൊക്കെ നല്ല മികവുള്ള ആളാണ് അദ്ദേഹം.

അതു കൊണ്ട് അദ്ദേഹത്തിന്റെ യാത്രകളില്‍ പലപ്പോഴും തന്നെയും കൂടെ കൂട്ടും. ഭാഗ്യദേവതയില്‍ അഭിനയിക്കുന്ന സമയത്ത് തങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി വാഹനമൊന്നുമില്ല. അന്ന് ഇബ്രാഹിംക്കുട്ടി ഇക്കയുടെ കാറിലാണ് താനും കുടുംബവും റിലീസ് ദിവസം സെക്കന്‍ഡ് ഷോ കാണാന്‍ പോയത്. എറണാകുളം സരിത സവിത സംഗീതയില്‍ ആയിരുന്നു സിനിമ. തിയേറ്ററെത്തുന്നതിന് മുമ്പ് കാര്‍ നിര്‍ത്തി സിഗരറ്റ് വാങ്ങാന്‍ പുറത്തിറങ്ങി.

അപ്പോള്‍ ഫസ്റ്റ് ഷോ പുറത്തേക്ക് കഴിഞ്ഞ് ആള്‍ക്കാര്‍ വരുന്നുണ്ട് “ടാ തങ്കു ആശാന്‍ നില്‍ക്കുന്നെന്ന് പറഞ്ഞ് ആള്‍ക്കാര്‍ എന്റെ ചുറ്റും കൂടാന്‍ തുടങ്ങി. ആ നിമിഷം മുതല്‍ ഞാനൊരു സിനിമക്കാരനായെന്ന് തിരിച്ചറിഞ്ഞു. അത് വല്ലാത്തൊരു സന്തോഷമാണ്. നാടകം കഴിയുമ്പോള്‍ സ്റ്റേജിന് പിറകിലേക്ക് ചിലര്‍ പരിചയപ്പെടാന്‍ വരുമല്ലോ. അപ്പോഴുണ്ടാകുന്ന സന്തോഷം പോലെ തന്നെ എന്നാണ് ചെമ്പില്‍ അശോകന്‍ പറയുന്നത്.

Latest Stories

പന്ത് കാണിച്ചത് ശരിയായില്ല, എന്റെ പ്രതീക്ഷകളെല്ലാം അവൻ ഇല്ലാതാക്കി, ഞങ്ങളെല്ലാം കരുതിയത്..., തുറന്നടിച്ച് മുൻ ക്രിക്കറ്റർ

ബോക്‌സ് ഓഫീസ് തിരിച്ചു പിടിച്ച് ആമിർ ഖാൻ; 'സിത്താരെ സമീൻ പർ' നൂറ് കോടിയിലേക്ക്..

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും, ചിലത് വഴിതിരിച്ചു വിട്ടു

വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ

സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗം, കൊക്കെയ്‌ന് വേണ്ടി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?

ജ്വല്ലറി ഉടമയിൽ നിന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഭാര്യയും തട്ടിയെടുത്തത് രണ്ടരക്കോടി; കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടേക്കും

ഇറാന്റെ ആക്രമണം: ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; പ്രവാസികള്‍ക്ക് തിരിച്ചടി

അയല്‍ രാജ്യങ്ങളിലേക്ക് തിരിഞ്ഞ് ഇറാന്‍; ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം; ജാഗ്രത നിര്‍ദേശം

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്