'ചിന്നൂ ആ ടിപ്പര്‍ ഭായിയെ ശ്രദ്ധിക്കണേ..' എന്നൊക്കെ പറയും, ഒടുവില്‍ അവള്‍ ഒരു പാട്ട് പാടി.. അതോടെ ഞാന്‍ നിര്‍ദേശം നിര്‍ത്തി: ബിജു മേനോന്‍

സംയുക്തയ്ക്ക് ഒപ്പം യാത്ര ചെയ്യുമ്പോഴുള്ള തന്റെ ടെന്‍ഷനെ കുറിച്ച് പറഞ്ഞ് ബിജു മേനോന്‍. ഡ്രൈവിംഗ് സീറ്റില്‍ സംയുക്ത ആണെങ്കില്‍ താന്‍ നല്‍കുന്ന നിര്‍ദേശങ്ങളെ കുറിച്ചും അത് താരം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുമാണ് ബിജു മേനോന്‍ പറയുന്നത്. സംയുക്ത നന്നായി ഡ്രൈവ് ചെയ്യുമെങ്കിലും തനിക്ക് ടെന്‍ഷന്‍ ആണെന്നാണ് ബിജു മേനോന്‍ പറയുന്നത്.

സംയുക്തയുമൊത്ത് ഒരിക്കല്‍ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റില്‍ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ താന്‍ ഇടപെട്ട് തുടങ്ങി. ‘ചിന്നൂ ബ്രേക്ക് ചെയ്യൂ.. ബ്രേക്ക്.. ആ ടിപ്പര്‍ ഭായിയെ ശ്രദ്ധിക്കണേ. ഈ ഓട്ടോ ചിലപ്പോള്‍ റോങ്‌സൈഡില്‍ വരും. ഓവര്‍ ടേക് ചെയ്യൂ.. വേഗം.’

സംയുക്ത നന്നായി ഡ്രൈവ് ചെയ്യുന്നയാളാണ്. അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരു ടെന്‍ഷന്‍. ഡ്രൈവിംഗ് അറിയാവുന്നവര്‍ മുമ്പിലിരുന്നാല്‍ ഓടിക്കുന്നവര്‍ക്ക് പണി കിട്ടുമെന്നാണല്ലോ. ആദ്യമൊന്നും മൈന്‍ഡ് ചെയ്യാതിരുന്ന സംയുക്ത കുറെക്കഴിഞ്ഞപ്പോള്‍ ഒരു പാട്ട് മൂളാന്‍ തുടങ്ങി… ‘തനനാന താനാ താനാ തനനന’ എന്ന്.

‘ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ, ആലോചിച്ചു. കാര്യം മനസിലായി. അഴകിയ രാവണന്‍. സംഗീത സംവിധായകനെ പാട്ട് പഠിപ്പിക്കാന്‍ നോക്കുന്ന മമ്മൂട്ടിയോട് കുഞ്ചന്‍ പറയുന്ന ഡയലോഗ് ഓര്‍മ വന്നു. എന്നാപ്പിന്നെ താന്‍ ചെയ്യ് എന്ന്.. അന്ന് മുതല്‍ ഇടപെടല്‍ നിര്‍ത്തി.

Read more

എന്നാലും ഫ്രണ്ട് സീറ്റില്‍ ഇരിക്കുമ്പോള്‍ സ്വയം ബ്രേക്കും ക്ലച്ചും ചവിട്ടാറുണ്ട് സംയുക്ത അറിയാതെ. ഓവര്‍ കെയറിങ് അല്ല. നമ്മുടെ ലൈഫല്ലേ പ്രധാനം. യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടമുള്ളയാളാണ് എന്നാണ് ബിജു മേനോന്‍ പറയുന്നത്.