എന്തിനേക്കാളും വലുതല്ലേ മനസിന്റെ ആരോഗ്യം, ഇവിടെ നിന്നെല്ലാം അകന്നു നില്‍ക്കാനാണ് തോന്നിയത്: ഭാവന

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തോളം താന്‍ മലയാള സിനിമയെ മിസ് ചെയ്തിട്ടുണ്ടെന്ന് നടി ഭാവന. മലയാളം സംസാരിച്ച് ഒരു കഥാപാത്രം ചെയ്യുമ്പോള്‍ കുറച്ചു കൂടി ആസ്വദിച്ച് ചെയ്യാനാകും. എന്നാല്‍ ആ സമയത്ത് താന്‍ കൂടുതല്‍ പ്രധാന്യം നല്‍കിയത് മാനസികാരോഗ്യത്തിനാണ് എന്നാണ് ഭാവന ഇപ്പോള്‍ തുറന്നു പറയുന്നത്.

”കഴിഞ്ഞ അഞ്ച് വര്‍ഷം മറ്റ് ഭാഷാ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. ആ സമയത്തെല്ലാം മലയാളത്തെ ശരിക്കും മിസ് ചെയ്തിട്ടുണ്ട്. മലയാളം സംസാരിച്ച് ഒരു കഥാപാത്രം ചെയ്യുമ്പോള്‍ കുറച്ചുകൂടി ആസ്വദിച്ചു ചെയ്യാനാകും. നമ്മുടെ സ്വന്തം ഭാഷ സംസാരിച്ച് സിനിമ ചെയ്യുന്നതിന് ഒരു സുഖമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ അതൊന്നും സാധിക്കാതെ പോയി.”

”എന്റെ മാനസികമായ ആരോഗ്യത്തിനാണ് ഞാന്‍ അപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അതുകൊണ്ടാണ് മലയാളത്തില്‍ നിന്ന് കുറെ കാലത്തേക്ക് മാറി നിന്നത്. എന്റെ കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോള്‍ നഷ്ടമായത്. പക്ഷേ, അതിനെക്കാളൊക്കെ വലുതല്ലേ മനസിന്റെ ആരോഗ്യം.”

”എന്തോ അന്ന് ഇവിടെ നിന്നെല്ലാം അകന്നു നില്‍ക്കാനാണ് തോന്നിയത്. ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ സിനിമയിലുണ്ടായിരുന്നെങ്കിലും മലയാളത്തിനു പുറത്തായിരുന്നു. തിരിച്ചു വരുമ്പോള്‍ ആകെയൊരു കണ്‍ഫ്യൂഷനായിരുന്നു. ആദ്യ രണ്ടു മൂന്നു ദിവസം ചെറിയൊരകലം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പിന്നെ എല്ലാം അടിപൊളിയായിരുന്നു” എന്നാണ് ഭാവന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഇനി ഭാവനയുടെതായി റിലീസിന് ഒരുങ്ങുന്നത്. നവാഗതനായ ആദില്‍ മൈമുനാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ എന്ന കഥാപാത്രമായാണ് ഭാവന വേഷമിടുന്നത്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ആദം ജോണ്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു