സിനിമയുടെ ആദ്യ ടീസര്‍ ഇറങ്ങിയപ്പോള്‍ എന്നെ ഏറ്റവും വേദനിപ്പിച്ച കമന്റായിരുന്നു അത്; ദുരനുഭവത്തെ കുറിച്ച് മനസ്സ് തുറന്ന് അപ്പാനി ശരത്

നായകനും വില്ലനുമൊക്കെയായി വെള്ളിത്തിരയില്‍ തിളങ്ങുമ്പോഴും പലര്‍ക്കും തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് നടന്‍ അപ്പാനി ശരത്. ആദ്യ സിനിമയുടെ ടീസര്‍ ഇറങ്ങിയ സമയത്ത് തന്നെ വല്ലാതെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ വന്നിരുന്നുവെന്ന് അപ്പാനി ശരത് പറയുന്നു.
അപ്പാനി ശരതിന്റെ വാക്കുകള്‍

“ലൗ എഫ്എം തന്നെ സിനിമയുടെ റിലീസിന്റെ തലേദിവസമാണ് തിയറ്റര്‍ തന്നെ ശരിയാകുന്നത്. അങ്ങനെ കിട്ടുന്ന സിനിമ ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ എത്ര പ്രയാസം ഉണ്ടാകും. ഞാനും സംവിധായകനും ചേര്‍ന്നാണ് ഈ സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചത്.

“നായകനായി അഭിനയിക്കുന്ന നിനക്ക് ഇങ്ങനെ പോകേണ്ട കാര്യമുണ്ടോ എന്നൊക്കെ ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഞാന്‍ വെറുതെ ഇരുന്നാല്‍ എനിക്ക് സിനിമ കിട്ടില്ല. അഭിനയമാണ് ഞാന്‍ പഠിച്ചത്. ഇതല്ലാതെ മറ്റൊരു തൊഴില്‍ എനിക്ക് അറിയില്ല. സിനിമയില്‍ വന്നത് ഓഡിഷന്‍ വഴിയാണ്. പക്ഷേ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുക വലിയ ബുദ്ധിമുട്ടാണ്. ”

Read more

“നായകനായി എത്തിയ ആദ്യ സിനിമയായ കോണ്ടസ ഇറങ്ങിയ സമയത്ത് എനിക്കെതിരെ ഒരുപാട് പരിഹാസം ഉണ്ടായി. ” ഈ സിനിമയുടെ ആദ്യ ടീസര്‍ ഇറങ്ങിയ സമയത്ത് അതില്‍ വന്ന കമന്റ് എന്നെ ഒരുപാട് വിഷമിപ്പിച്ചു, “തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്” എന്നായിരുന്നു അത്.”