ഒരാള്‍ക്ക് എളുപ്പ വഴിയിലൂടെ മുന്നിലേക്ക് എത്താന്‍ സാധിക്കും, പക്ഷേ അതിന് ചില വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടി വരും; കാസ്റ്റിംഗ് കൗച്ചിനെതിരെ അനുഷ്‌ക ഷെട്ടി

ബാഹുബലിയില്‍ നായികയായി ഇന്ത്യയിലെ തന്നെ മുന്‍നിര നായികയായി അനുഷ്‌ക ഷെട്ടി മാറിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിരനായികാപദവിയിലേക്കെത്തിയ അവര്‍ സിനിമാമേഖലയുടെ ഇരുണ്ട വശമായ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

‘സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് എന്ന മോശം സമ്പ്രദായം ഉണ്ടെന്ന് പറയുന്നത് സത്യമാണെന്നും എന്നാല്‍ തനിക്ക് ഇന്നുവരെ ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടതായി വന്നിട്ടില്ലെന്നും ഒരഭിമുഖത്തില്‍ നടി പറഞ്ഞു.

‘ഞാന്‍ എല്ലായിപ്പോഴും നേരെയുള്ള മാര്‍ഗത്തിലൂടെ പോവുകയും എല്ലാം തുറന്ന് പറയുന്ന ആളുമാണ്. ഒരാള്‍ക്ക് എളുപ്പ വഴിയിലൂടെ മുന്നിലേക്ക് എത്താന്‍ സാധിക്കും. അതിന് ചില വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് മാത്രം. എന്നാല്‍ കഠിനാധ്വാനത്തിലൂടെ മുന്നിലേക്ക് എത്തണോ എന്നതും അവരവര്‍ തീരുമാനിക്കുന്നതാണ്.

മാത്രമല്ല അതിലൂടെ സിനിമാ വ്യവസായത്തില്‍ ദീര്‍ഘകാലം പിടിച്ച് നില്‍ക്കാനും സാധിക്കണം. തനിക്കെന്തായാലും എളുപ്പ വഴിയുടെ ആവശ്യം വന്നില്ലെന്നാണ്’, അനുഷ്‌ക വെളിപ്പെടുത്തിയത്. 2005 ലായിരുന്നു അനുഷ്‌കയുടെ ആദ്യ ചിത്രമായ സൂപ്പര്‍ പുറത്തിറങ്ങുന്നത്.