എനിക്കൊരു പ്രശ്‌നം വന്നാല്‍ ദുല്‍ഖര്‍ സഹായിക്കും.. നല്ലത് ചെയ്താല്‍ അഭിനന്ദിക്കും, പൊട്ടത്തരം പറഞ്ഞാല്‍..: അനുപമ പരമേശ്വരന്‍

തനിക്കൊരു പ്രശ്‌നം വന്നാല്‍ സഹായം ചോദിക്കാവുന്ന തരത്തില്‍ ദുല്‍ഖറുമായി സൗഹൃദമുണ്ടെന്ന് നടി അനുപമ പരമേശ്വരന്‍. ആശാനെ എന്നാണ് ദുല്‍ഖറിനെ വിളിക്കുന്നത്. താന്‍ എന്തെങ്കിലും പൊട്ടത്തരം ചെയ്താല്‍ അത് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തരാനും നല്ലത് ചെയ്താല്‍ അഭിനന്ദിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട് എന്നാണ് അനുപമ പറയുന്നത്.

നല്ല പ്രോജക്ടുകള്‍ വരാത്തതു കൊണ്ടാണ് ചെയ്യാത്തത്. ചില സമയത്ത് നല്ല സ്‌ക്രിപ്റ്റുകള്‍ വന്നപ്പോള്‍ തനിക്കത് ചെയ്യാനും പറ്റിയില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ദുല്‍ഖറൊരു ജെമ്മാണ്. താന്‍ ആശാനെ എന്നാണ് ദുല്‍ഖറിനെ വിളിക്കാറുള്ളത്.

ജോമോന്റെ സുവിശേഷങ്ങള്‍ വേണ്ടി വളരെ കുറച്ച് ദിവസങ്ങളെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു. എന്നിട്ടും എപ്പോഴും അദ്ദേഹം സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അത്ര വലിയൊരു സ്റ്റാറായിട്ട് കൂടി. താന്‍ എന്തെങ്കിലും പൊട്ടത്തരം ചെയ്താല്‍ അത് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തരാനും നല്ലത് ചെയ്താല്‍ അഭിനന്ദിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്.

പിന്നെ മണിയറയില്‍ അശോകന്‍ ചെയ്തപ്പോള്‍ അദ്ദേഹം തന്റെ നിര്‍മാതാവായി. അങ്ങനെയാണ് സൗഹൃദം ആരംഭിച്ചത്. തങ്ങള്‍ എപ്പോഴും സംസാരിക്കുന്നവര്‍ ഒന്നുമല്ല. പക്ഷെ തനിക്കൊരു പ്രശ്‌നം വന്നാല്‍, പോയി പറഞ്ഞാല്‍ അദ്ദേഹം തീര്‍ച്ചയായും പരിഹാരം കണ്ടെത്തി തരും എന്നാണ് അനുപമ പറയുന്നത്.

2017ല്‍ ആണ് ജോമോന്റെ സുവിശേഷങ്ങള്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഒരു നായിക അനുപമ ആയിരുന്നു. ദുല്‍ഖര്‍ ചിത്രം കുറുപ്പില്‍ ടൊവിനോയുടെ കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് അനുപമ ചെയ്തത്. ദുല്‍ഖര്‍ തന്നെ നേരിട്ടാണ് കുറുപ്പിലേക്ക് കഥാപാത്രം ചെയ്യാന്‍ ക്ഷണിച്ചതെന്ന് നേരത്തെ അനുപമ പറഞ്ഞിട്ടുണ്ട്.

Latest Stories

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി