'വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഒരാൾ എന്റെ മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു, ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ്'; സ്കൂളുകളിൽ സൈബർ പീരിയഡ് വേണമെന്ന് അക്ഷയ് കുമാർ

വിവാദങ്ങൾ കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും സമ്പന്നമാണ് നടൻ അക്ഷയ് കുമാറിന്റെ സിനിമ ജീവിതം. അതുകൊണ്ടുതന്നെ വാർത്തകളുടെ തലക്കെട്ടുകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ തന്റെ മകൾക്കുണ്ടായ ഒരു ദുരനുഭവം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സൈബർ പീരിയഡ് വേണമെന്നും അക്ഷയ് കുമാർ ആവശ്യപ്പെട്ടു.

തന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഒപ്പം കളിക്കുന്ന അജ്ഞാതനായ വ്യക്തി തന്റെ മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നാണ് അക്ഷയ് കുമാർ പറയുന്നത്. അവൾ ഗെയിം കളി നിർത്തി എന്റെ ഭാര്യയോട് കാര്യം പറഞ്ഞു. ഇങ്ങനെയാണ് കാര്യങ്ങൾ ആരംഭിക്കുന്നത്. ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ് എന്നാണ് അക്ഷയ് കുമാർ പറയുന്നത്.

മഹാരാഷ്ട്രയിൽ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ എല്ലാ ആഴ്ചയും സൈബർ പീരിയഡ് വേണമെന്നും അക്ഷയ് കുമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടാണ് അക്ഷയ് കുമാറിന്റെ അഭ്യർത്ഥന. അങ്ങനെ തുടങ്ങുന്ന സൈബർ പീരിയഡിൽ കുട്ടികൾക്ക് ഇത്തരം സൈബർ കുറ്റകൃത്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നും അക്ഷയ് കുമാർ പറയുന്നു. ഇത്തരം കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാനിന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.


അക്ഷയ് കുമാറിന്റെ വാക്കുകൾ

‘കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാം. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, നിങ്ങൾക്ക് ആരോടെങ്കിലും കളിക്കാൻ കഴിയുന്ന ചില വീഡിയോ ഗെയിമുകളുണ്ട്. നിങ്ങൾ ഒരു അജ്ഞാത അപരിചിതനുമായി കളിക്കുകയാണ്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അവിടെ നിന്ന് ഒരു സന്ദേശം വരും… അപ്പോൾ ഒരു സന്ദേശം വന്നു, നിങ്ങൾ ആണോ പെണ്ണോ? അപ്പോൾ അവൾ സ്ത്രീയാണെന്ന് മറുപടി നൽകി. എന്നിട്ട് അയാൾ ഒരു സന്ദേശം അയച്ചു. നിങ്ങളുടെ നഗ്നചിത്രങ്ങൾ എനിക്ക് അയയ്ക്കാമോ? അത് എന്റെ മകളായിരുന്നു. അവൾ എല്ലാം ഓഫ് ചെയ്തു, അവൾ പോയി എന്റെ ഭാര്യയോട് പറഞ്ഞു. ഇങ്ങനെയാണ് കാര്യങ്ങൾ ആരംഭിക്കുന്നത്. ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ്… നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ എല്ലാ ആഴ്ചയും, സൈബർ പീരിയഡ് എന്നൊരു കാലഘട്ടം ഉണ്ടാകണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു, അവിടെ കുട്ടികൾക്ക് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവ് കുറ്റകൃത്യങ്ങളേക്കാൾ വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.’

Read more