സോഷ്യൽ മീഡിയയിൽ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാർത്തകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് അമൃത. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇതുവരെ പുറത്ത് പറയാത്ത കാര്യങ്ങളും തന്റെ പേരിലുള്ള വ്യാജ വാർത്തകളും അമൃത പറഞ്ഞത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് താനിത് വരെ സോഷ്യൽ മീഡിയയിൽ ഒന്നും പറഞ്ഞിട്ടില്ല.
ഇനി പറയാൻ ഉദ്ദേശിക്കുന്നുമില്ല. താൻ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താൽപര്യപ്പെടുന്നില്ലന്നും, അതുകൊണ്ടാണ് താൻ എല്ലാറ്റിൽ നിന്നും മാറി നിൽക്കുന്നതെന്നും അമൃത പറഞ്ഞു. പക്ഷേ ആളുകൾ അവർക്ക് തോന്നുന്നതൊക്കെ പറയുകയാണ്. ഇതുവരെ തന്റെ പേരിൽ വന്ന 99 ശതമാനം വാർത്തകളും വ്യാജമാണെന്നും അമൃത പറഞ്ഞു .
‘അവിടുന്നും ഇവിടുന്നുമായി ഞാൻ കോടികൾ തട്ടിയെടുത്തു എന്നൊക്കെയാണ് എന്നെപ്പറ്റി പുറത്തു വരുന്ന പ്രധാന വ്യാജ വാർത്തകൾ. കോടികളുടെ കണക്ക് കേട്ടാൽ പത്ത് ഇരുപത് കോടി എനിക്കിപ്പോൾ ഉണ്ടെന്ന് കരുതാം. സത്യാവസ്ഥ എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും എന്റെ മോൾക്കും അറിയാം. അത്രയും മതി. ഞാൻ സീറോ യിൽ നിന്നാണ് ജീവിതം റീസ്റ്റാർട്ട് ചെയ്തത്. അതൊന്നും നാട്ടുകാർക്ക് അറിയുന്ന കാര്യമല്ലല്ലോ. അതാണ് അവർ തോന്നുന്നതൊക്കെ പറയാൻ കാരണെമന്നും’അമൃത പറഞ്ഞു.
‘ആളുകൾ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും. എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാൻ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോൾ അവരുടെ ഫ്രസ്‌ട്രേഷൻ കുറയുകയാണെങ്കിൽ കുറയട്ടേ..’ അങ്ങനെയേ താൻ വിചാരിക്കുന്നുള്ളുവെന്നും അമൃത കൂട്ടിച്ചേർത്തു
Read more
ചില സമയത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. കുഴപ്പമില്ലെന്ന് കരുതി ഓരോന്നും ഞാന്‍ വിട്ട് കളയും. മകളാണ് തനിക്ക് കുടുതൽ സപ്പോർട്ട്. മമ്മി എന്തിനാണ് വിഷമിക്കുന്നത്. ഞാനില്ലേ എന്നാണ് മകൾ പറയാറുള്ളത്. അമ്മയും അച്ഛനും സഹോദരി അഭിരാമിയുമൊക്കെ ഇതേ നിലപാടിലാണെന്നും’ അമൃത സൂചിപ്പിച്ചു.







