'എന്നെ 17 മണിക്കൂര്‍ പണിയെടുപ്പിച്ചു കൊല്ലുന്നേ', രാജുവേട്ടനോട് ടൊവി പരാതി പറയും..: സംവിധായകന്‍ ജിതിന്‍ ലാല്‍

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പ്രീ-വിഷ്വലൈസേഷന്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചും പൃഥ്വിരാജ് തന്നോട് പ്രതികരിച്ചതിനെ കുറിച്ചുമാണ് ജിതിന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

രാജുവേട്ടന്‍ വളരെ അപ്പ്‌ഡേറ്റഡ് ആണ്. ഒരു മെസ്സേജ് അയക്കുമ്പോള്‍ അവിടുന്ന് റിപ്ലൈ വരുന്നത്, അദ്ദേഹത്തെ പോലൊരാള്‍ക്ക് നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മനസിലാവുക എന്നതെല്ലാം വലിയ കാര്യമാണ്. ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെ മേക്കപ്പ് ഇട്ടാലെ ടൊവിക്ക് ഷൂട്ടിംഗിന് തയ്യാറെടുക്കാന്‍ സാധിക്കൂ.

ആറരയോടെ തങ്ങള്‍ ഷോട്ട് എടുത്തു. ഷൂട്ടിംഗ് തീരുന്നത് പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിക്കും. ഇതിനിടയില്‍ രാജുവേട്ടനോട് സംസാരിച്ച ടൊവി ‘എന്നെ 17 മണിക്കൂര്‍ പണിയെടുപ്പിച്ചു കൊല്ലുന്നേ’ എന്നായി. അജയന്റെ രണ്ടാം മോഷണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും.

സിനിമയ്ക്കായി ടൊവിനോ ഒരു വമ്പന്‍ മേക്കോവറില്‍ എത്തും എന്ന് തല്‍ക്കാലം പറയാം. മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ ട്രിപ്പിള്‍ റോള്‍ ആണ് ടൊവിനോയ്ക്ക് എന്നാണ് ജിതിന്‍ പറയുന്നത്. അതേസമയം, 3ഡിയിലാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. കൃതി ഷെട്ടിയാണ് നായിക.

ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കുന്നത്. യു.ജി.എം പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്

തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ബാദുഷ. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്.