ആദ്യ സംവിധാന സംരംഭം നൂറ് കെ പിന്നിട്ടു; സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മി

Advertisement

തന്റെ ആദ്യ സംവിധാന സംരംഭം നേടിത്തന്ന വിജയത്തെ കുറിച്ചുളള സന്തോഷം പങ്കുവെച്ച്   നടി സുരഭി ലക്ഷ്മി. ഫെയ്സ്ബുക്കിൽ പങ്കിട്ട കുറിപ്പിലൂടെയാണ് താരം തന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് സംസാരിക്കുന്നത്. ‘പെണ്ണാൾ’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

ഇപ്പോൾ വീഡിയോ നൂറ് കെ പിന്നിട്ടിരിക്കുന്നതിന്റെ സന്തോഷവും സുരഭി പറഞ്ഞു . മാത്രമല്ല വീഡിയോ കാണാത്തവർ കണ്ടിട്ട് അഭിപ്രായം പറയണം എന്നും സുരഭി ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാർദ്ധക്യം എന്നീ  അഞ്ചുഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ജീവിത കാലഘട്ടത്തെ പാട്ടിലൂടെ വരച്ചിടുകയാണ് ‘പെണ്ണാൾ’.

പൂർണമായും സ്ത്രീകളുടെ കൂട്ടായ്മയിലാണ് ആൽബം എത്തുന്നത് എന്ന പ്രത്യേകതയും പെണ്ണാളിന് ഉണ്ട്. ഷൈല തോമസിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗായത്രി സുരേഷാണ്. ഡോ. ഷാനി ഹഫീസാണു ഗാനം ആലപിച്ചിരിക്കുന്നത്.