ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി, ഞാന്‍ മദ്യത്തിന് അടിമയാണെന്ന് ആളുകള്‍ പറയാന്‍ ആരംഭിച്ചു; രക്ഷിച്ചത് ധ്യാനം എ , ,സന്ന് നമിത

വിഷാദവും ആത്മഹത്യാചിന്തകളും അലട്ടിയ നാളുകളെ കുറിച്ച് നടി നമിത. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് നമിതയുടെ തുറന്നുപറച്ചില്‍. തന്റെ ഉറക്കം നഷ്ടപ്പെട്ടെന്നും ഭക്ഷണം കഴിച്ച് 97 കിലോ വരെയായെന്നും നമിത പറയുന്നു. അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചതായും നമിത കുറിച്ചു.

നമിതയുടെ കുറിപ്പ്:

വലതുവശത്തെ ചിത്രം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. ഇടതു വശത്തേത് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് എടുത്തതും. മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇത് പങ്കുവെയ്ക്കുന്നത്. കടുത്ത വിഷാദത്തിലായിരുന്നു ഞാന്‍. ആളുകളുമായി ഇടപഴകുന്നതില്‍ നിന്നു പോലും വിഷാദം എന്നെ പിന്തിരിപ്പിച്ചു. ഉറക്കം നഷ്ടപ്പെട്ടു.

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിച്ചു. ആഹാരത്തിലാണ് ഞാന്‍ ആശ്രയം കണ്ടെത്തിയത്. എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടന്ന് തന്നെ ശരീര ഭാരം 97 കിലോയിലെത്തി. ഞാന്‍ മദ്യത്തിന് അടിമയാണെന്നുവരെ ആളുകള്‍ പറയാനാരംഭിച്ചു. പിസിഒഡിയും തൈറോയ്ഡും അലട്ടിയിരുന്ന കാര്യം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ.

ഞാന്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങി. എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചു. ഒടുവില്‍ ഞാനെന്റെ കൃഷ്ണനെ കണ്ടു. മന്ത്രങ്ങള്‍ ഉരുവിട്ട് ധ്യാനിക്കാന്‍ ആരംഭിച്ചു. ഡോക്ടറുടെ സഹായം തേടിയില്ല, തെറാപ്പിയും ചെയ്തില്ല. ധ്യാനമായിരുന്നു എന്റെ തെറാപ്പി. ഒടുവില്‍ സമാധാനവും സ്‌നേഹവും എന്തെന്നറിഞ്ഞു. നിങ്ങള്‍ അന്വേഷിക്കുന്നത് എന്തു തന്നെ ആകട്ടെ, അത് നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ട്.

View this post on Instagram

A post shared by Namita Vankawala Chowdhary (@namita.official)