കഞ്ചാവടിച്ച് നല്‍കിയ അഭിമുഖം എന്ന് ട്രോള്‍, ആ വൈറല്‍ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിച്ചത്..; തുറന്നു പറഞ്ഞ് ലെന

ഗഗന്‍യാന്‍ ദൗത്യ സംഘത്തെ പ്രഖ്യാപിച്ചപ്പോഴായിരുന്നു എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റിയന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ തന്റെ ഭര്‍ത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന രംഗത്തെത്തിയത്. ഈ വര്‍ഷം ജനുവരി 17ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായതെന്ന് ലെന ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

താനും പ്രശാന്തും അടുക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് ലെന ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ട്രോളായി മാറിയ തന്റെ അഭിമുഖം കണ്ടപ്പോഴാണ് പ്രശാന്ത് തന്നെ വിളിച്ചത് എന്നാണ് ലെന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തുല്‍ പറയുന്നത്. മതം, ആത്മീയത, മാനസികാരോഗ്യം എന്നീ കാര്യങ്ങളെ കുറിച്ച് ലെന ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

കഴിഞ്ഞ ജന്മത്തില്‍ താന്‍ ബുദ്ധ സന്യാസിനിയായിരുന്നു എന്നൊക്കെ ലെന പറഞ്ഞിരുന്നു. ആ വീഡിയോ കണ്ടാണ് പ്രശാന്ത് ലെനയെ വിളിക്കുന്നത്. പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരേ വൈബില്‍ ഉള്ളവരാണെന്ന് മനസിലായി. കുടുംബങ്ങള്‍ ആലോചിച്ചാണ് ഞങ്ങള്‍ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും ചേര്‍ച്ചയുണ്ടെന്ന് മനസിലായി.

Read more

ജനുവരി 17ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പ്രോട്ടക്കോള്‍ പ്രശ്‌നങ്ങള്‍ കൊണ്ടായിരുന്നു വിവാഹത്തെ കുറിച്ച് നേരത്തെ ആരെയും അറിയിക്കാതിരുന്നത് എന്നാണ് ലെന പറയുന്നത്. യൂട്യൂബിലൂടെയാണ് താന്‍ ലെനയെ കണ്ടതെന്നും അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളോട് തനിക്ക് യോജിപ്പായിരുന്നുവെന്നും പ്രശാന്തും വ്യക്തമാക്കി.