പ്രണവ് ഞങ്ങളുടെ അപ്പു, അധികം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല എന്ന് എംജി ശ്രീകുമാര്‍; ഭയങ്കര ഇഷ്ടമാണെന്ന് നടി

നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ലക്ഷ്മി പ്രിയ. കറുത്തമുത്ത്, സസ്‌നേഹം എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയായ താരം പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ചാണ് ഇപ്പോള്‍ തുറന്നു പറയുന്നത്.

പ്രണവ് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടമാണ് എന്നാണ് ലക്ഷ്മി പ്രിയ പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോള്‍ പറഞ്ഞത്. ആരുടെ നായികയായി അഭിനയിക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോഴായിരുന്നു പ്രണവിന്റെ പേര് ലക്ഷ്മി പറഞ്ഞത്.

തങ്ങളൊക്കെ അപ്പു എന്നാണ് വിളിക്കാറുള്ളത്. അപ്പു അധികം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല എന്നാണ് ഇതിന് മറുപടിയായി എംജി ശ്രീകുമാര്‍ പറയുന്നത്. അതേസമയം, നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാനുള്ള താല്‍പര്യത്തെ കുറിച്ചും ലക്ഷ്മി പ്രിയ പറയുന്നുണ്ട്.

പൊതുവെ നെഗറ്റീവ് ചെയ്യാന്‍ ഇഷ്ടമാണ്. അധികം കരയുകയൊന്നും വേണ്ട. പേഴ്സണലി തനിക്ക് സെന്റി റോളുകള്‍ ഇഷ്ടമില്ല. താന്‍ എപ്പോഴും ചിരിച്ച് കളിച്ച് നടക്കുന്നയാളാണ്. സസ്നേഹത്തില്‍ പ്രിയ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്.

വില്ലത്തിയാണെങ്കിലും മികച്ച സ്വീകാര്യതയാണ് ലക്ഷ്മിയുടെ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി എത്തിയ ലക്ഷ്മി ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം വിവാഹിതയാകമെന്നും തുറന്നു പറഞ്ഞു.