ഗുരുദക്ഷിണയായി  ആവശ്യപ്പെട്ടത്  ശരീരം; കിടപ്പറയിലേക്കു ക്ഷണിക്കുന്ന സംവിധായകരെ കുറിച്ച് നടി കസ്തൂരി

അനിയന്‍ ബാവ ചേട്ടന്‍ ബാവ’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയ തെന്നിന്ത്യന്‍ താരമാണ്  കസ്തൂരി. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

താന്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് തനിക്കു മോശം സമീപനം ഉണ്ടായത്. തന്നോട് ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തിയിരുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ച കാര്യം മനസ്സിലായിരുന്നില്ല . എന്നാല്‍ തനിക്ക് കാര്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി തന്നെ താന്‍ കൊടുത്തെന്നും പിന്നീട് തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി വ്യക്തമാക്കി.

തനിക്കു ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച നിര്‍മ്മാതാവിനെ കുറിച്ചു പങ്കുവെച്ച നടി അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊന്നും തനിക്കു പറയാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.