വിജയ് സര്‍ സഹൃദനായ വ്യക്തി, ആക്ഷന്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ കോമഡി കേട്ട് ചിരി നിര്‍ത്താറില്ല: നടി ഹന്ന റെജി കോശി

വിജയ് ബാബുവിനൊപ്പം ‘തീര്‍പ്പ്’ സിനിമയില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി ഹന്ന റെജി കോശി. ഭയങ്കര ഹ്യൂമര്‍ ഉള്ള വ്യക്തിയാണ് വിജയ് സര്‍ എന്നാണ് ഹന്ന പറയുന്നത്. ഭയങ്കര ഹ്യൂമര്‍ സെന്‍സ് ഉള്ള വ്യക്തിയാണ് വിജയ് സര്‍. ഓരോ ഷോട്ടിനിടക്ക് കോമഡി പറഞ്ഞിരിക്കും. ആക്ഷന്‍ പറയുമ്പോ താന്‍ അദ്ദേഹം പറയുന്ന കോമഡി കേട്ട് ചിരിച്ചു തീര്‍ന്നിട്ടുണ്ടാകില്ല. ബാക്കി എല്ലാവരും ആക്ഷന്‍ കേള്‍ക്കുമ്പോ തന്നെ കഥാപാത്രമായി മാറും.

സൗഹൃദത്തോടെ പെരുമാറുന്ന സഹൃദയനായ നല്ല പിന്തുണ തരുന്ന വ്യക്തിയാണ് വിജയ് സര്‍ എന്നാണ് ഹന്ന മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചത്. ഡാര്‍വിന്റെ പരിണാമം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ഹന്ന റെജി കോശി. രക്ഷാധികാരി ബൈജു, എന്റെ മെഴുകുതിരി അത്താഴങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

തീര്‍പ്പില്‍ പ്രഭ നായര്‍ എന്ന കഥാപാത്രമായാണ് ഹന്ന വേഷമിട്ടത്. പൃഥ്വിരാജ്, മുരളി ഗോപി, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍ എന്നിവരുള്ള സെറ്റില്‍ താനൊരു ഫാന്‍ ഗേള്‍ ആയിരുന്നു. ഫാന്‍ ഗേള്‍ പുറത്തു വരാതെ മനസിനെ അടക്കി നിര്‍ത്തിയാണ് അഭിനയിച്ചതെന്നും ഹന്ന പറയുന്നു.

പേരിനൊരു സ്ത്രീ കഥാപാത്രമായി ഒതുങ്ങിപ്പോകാതെ അഭിനയ പ്രാധാന്യമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യം. ഈ മടങ്ങി വരവ് വെറുതെയല്ല. അഭിനയം മാത്രമല്ല സിനിമയിലെ മറ്റെല്ലാ മേഖലയിലും കൈവയ്ക്കണം എന്നിങ്ങനെയാണ് ഹന്നയുടെ താല്‍പര്യം.