'നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം'; ചര്‍ച്ചയായി അനുമോളുടെ പോസ്റ്റ്

നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടി അനുമോള്‍. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ഫോട്ടോയും ചര്‍ച്ചയാവുകയാണ്. വിലയിരുത്തുന്നത് നിര്‍ത്തൂ, ആരും പെര്‍ഫക്ട് അല്ല, ആര്‍ക്കും പെര്‍ഫെക്ട് ആവാന്‍ കഴിയില്ല എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഹാഷ്ടാഗുകള്‍ പങ്കുവച്ചാണ് അനുമോളുടെ കുറിപ്പ്.

വസ്ത്രങ്ങള്‍, ആക്‌സസറീസ്, വാക്കുകള്‍, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ത്ഥ്യവും ആത്മാര്‍ത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും അനുമോള്‍ കുറിച്ചു.

തമിഴ് സിനിമകളിലൂടെ അഭിനയരംഗത്തേക്ക് ത്തെിയ താരം ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. അകം, ചായില്യം, വെടിവഴിപാട്, ജമ്‌നപ്യാരി, റോക്‌സ്റ്റാര്‍, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

പദ്മിനി, താമര, പെന്‍ഡുലം, മൈസൂര്‍ 150 കിലോമീറ്റര്‍ തുടങ്ങിയ മലയാള ചിത്രങ്ങളും വാക്കിംഗ് ഓവര്‍ ദ വാട്ടര്‍ എന്ന ബംഗാളി ചിത്രവും ടായ എന്ന സംസ്‌കൃത സിനിമയുമാണ് അനുമോളിന്റെതായി ഇപ്പോള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

View this post on Instagram

A post shared by Anumol (@anumolofficial)