എനിക്ക് ചെയ്യാന്‍ ഇഷ്ടമുണ്ടായിട്ടും നഷ്ടപ്പെട്ട കഥാപാത്രങ്ങളുണ്ട്, പഴയ ആ ധാരണ ഇപ്പോഴും സിനിമയില്‍ തുടരുന്നു: അംബിക

ചില കഥാപാത്രങ്ങള്‍ ചിലര്‍ ചെയ്താല്‍ മാത്രമേ ശരിയാവുകയുള്ളു എന്ന ധാരണയെ കുറിച്ച് നടി അംബിക. സിനിമയില്‍ മാറ്റം വന്നെങ്കിലും പല ധാരണകളും ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് അംബിക മാധ്യമം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഈയിടെ ആരോ തന്നോട് സംസാരിച്ചപ്പോള്‍ അഭിനയമല്ല, ബിഹേവിങ് ആണ് വേണ്ടത് എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ചെറുതായിട്ട് വിഷമം തോന്നി. പിന്നെ ഓരോ കാലഘട്ടത്തില്‍ ഓരോരുത്തരും ഓരോ പേരിടുന്നു എന്ന് സമാധാനിച്ചു. ചില കഥാപാത്രങ്ങള്‍ ചിലര്‍ ചെയ്താലേ നന്നാകൂയെന്ന ധാരണയും സിനിമയിലുണ്ട്.

അത് പഴയ കാലത്തെപ്പോലെ ഇന്നും തുടരുന്നുണ്ട്. പിന്നെ അഭിനേതാക്കള്‍ ഇമേജുകള്‍ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. അത് ചിലപ്പോള്‍ വിജയപ്രദമാകും. ചിലപ്പോള്‍ പരാജയപ്പെടും. തനിക്ക് ചെയ്യാന്‍ ഇഷ്ടമുണ്ടായിട്ടും നഷ്ടപ്പെട്ട കഥാപാത്രങ്ങളുണ്ട്. അതൊക്കെ മറ്റു പലരും അഭിനയിച്ച് ശ്രദ്ധേയമാക്കി.

മലയാളം സംസാരിച്ച്, മലയാളികളോടൊത്ത്, മലയാള നാട്ടില്‍, മലയാള സിനിമയില്‍ അഭിനയിക്കുന്നതിനോട് പ്രത്യേകം ഇഷ്ടമുണ്ട്. പഴയ കാലത്തും പുതിയ കാലത്തുമുള്ളവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പണ്ട് വര്‍ക്ക് ചെയ്തിരുന്നവരോടൊപ്പം വീണ്ടും എത്തുന്നത് സ്‌കൂളില്‍ ഒപ്പം പഠിച്ച പിള്ളേരെ വീണ്ടും കാണും പോലെയാണ്.

Read more

മലയാളത്തില്‍ ‘താന്തോന്നി’യില്‍ കത്രീന എന്ന കഥാപാത്രം അവതരിപ്പിച്ച ശേഷം മലയാളത്തില്‍ നല്ലൊരു ഗ്യാപ് വന്നിരുന്നു. എന്നാല്‍ തമിഴ്, കന്നഡ ഭാഷകളില്‍ ഷോകളായിട്ടും സിനിമയായിട്ടും സജീവമായിരുന്നു എന്നാണ് അംബിക പറയുന്നത്.