'ലൂസിഫര്‍ ഗംഭീര സിനിമ, ലാലേട്ടനെ ഇങ്ങിനെ കാണുമ്പോള്‍ ഒരുപാട് സന്തോഷം'; പൃഥ്വിരാജിനെ പ്രശംസിച്ച് സൂര്യ

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ പുറത്തിറങ്ങി 50 ദിനം പിന്നുടുമ്പോഴും ചിത്രത്തിന്റെ ആരവവും ചര്‍ച്ചകളും അവസാനിക്കുന്നില്ല. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം വിജയക്കൊടി പാറിച്ച് മുന്നേറുമ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയായിരുന്നു സൂര്യ ലൂസിഫറിനെ പ്രശംസിച്ച് സംസാരിച്ചത്.

“ഈ അടുത്താണ് ലൂസിഫര്‍ കാണുന്നത്. ഗംഭീര സിനിമ. എനിക്ക് പൃഥ്വിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കണം. തകര്‍പ്പന്‍ എന്റര്‍ടെയ്‌നര്‍ സിനിമ. ലാലേട്ടനെ ഇങ്ങിനെ കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. അതിമനോഹരമായ ക്യാമറ, മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്ന രീതി ഇതെല്ലാം മികച്ചു നില്‍ക്കുന്നു. സംവിധായകനെന്ന നിലയില്‍ കഴിവു തെളിയിച്ച പൃഥ്വിക്ക് അഭിനന്ദനങ്ങള്‍.” സൂര്യ പറഞ്ഞു.

സംവിധായകന്റെ വേഷമണിയാല്‍ താത്പര്യമില്ലെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കന്നതിനൊപ്പമാണ് സൂര്യ ലൂസിഫറിനെ കുറിച്ചും പൃഥ്വിയുടെ സംവിധാന മികവിനെ കുറിച്ചും വാചാലനായത്. സംവിധാനം തന്റെ മനസില്‍ ഇല്ലെന്നും ആ രംഗത്തേയ്ക്ക് തിരിയാന്‍ താത്പര്യമില്ലെന്നുമാണ് സൂര്യ വ്യക്തമാക്കി.