നഷ്ടപ്പെട്ട എന്റെ ലഗേജ് ഇതുവരെ തിരിച്ച് കിട്ടിയില്ല; ഇന്‍ഡിഗോയ്‌ക്കെതിരെ റാണ ദഗുബതി

ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ നടന്‍ റാണ ദഗുബതി. എയര്‍ലൈന്‍സിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍ എന്നാണ് റാണ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ ലഗേജുകള്‍ നഷ്ടമായി ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് റാണ പറയുന്നത്.

”ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍ന്‍സ് ഫ്‌ളൈറ്റിന്റെ സമയങ്ങളില്‍ വ്യക്തതയില്ല, ലഗേജ് നഷ്ടപ്പെട്ടു അത് ഇതുവരെ ട്രാക്ക് ചെയ്തിട്ടില്ല. ജീവനക്കാര്‍ക്ക് പോലും ഇതിനെ കുറിച്ച് അറിയുകയുമില്ല..” എന്നാണ് റാണ പറയുന്നത്.

”പ്രതിദിനം സുരക്ഷിതവും തടസ്സരഹിതവുമായ ഫ്‌ളൈറ്റുകള്‍ ഉറപ്പാക്കുന്ന ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍” എന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തും റാണ പരിഹസിക്കുന്നുണ്ട്. ”ഒരുപക്ഷെ എഞ്ചിനീയര്‍മാര്‍ നല്ല സ്റ്റാഫുകള്‍ ആയിരിക്കാം, എന്നാല്‍ അത് ഞങ്ങള്‍ക്ക് അറിയില്ല. നിങ്ങള്‍ ചെയ്യേണ്ടത് എല്ലാം ശരിക്കും ചെയ്യണം.”

”ഫ്‌ളൈറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും ഷെഡ്യൂള്‍ ചെയ്‌തേക്കാം. എന്നാല്‍ പുറപ്പെടുകയോ, ഇറക്കുകയോ ചെയ്യില്ല. നിങ്ങളുടെ ലഗേജിനെ കുറിച്ച് അവര്‍ക്ക് യാതൊരു അറിവും ഉണ്ടാവില്ല” എന്നും റാണ ട്വീറ്റ് ചെയ്തു. ഐഎഫ്എഫ്‌ഐയുടെ ഭാഗമായി റാണ ഗോവ സന്ദര്‍ശിച്ചപ്പോഴാണ് താരത്തിന്റെ ലഗേജുകള്‍ കാണാതായത്.

റാണയുടെ ട്വീറ്റിനെ തുടര്‍ന്ന് ക്ഷമ ചോദിച്ച് എയര്‍ലൈന്‍സ് രംഗത്തെത്തിയിട്ടുണ്ട്. ”താങ്ങള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ലഗേജ് എത്രയും വേഗം തന്നെ എത്തിക്കാനായി സജീവമായി പ്രവര്‍ത്തിക്കും” എന്നാണ് ഇന്‍ഡിഗോ ട്വീറ്റ് ചെയ്തിരിക്കുന്നത്.