മമ്മൂക്ക ഇടയ്ക്ക് നമ്മളോട് ചൂടാവും, മോഹന്‍ലാല്‍ അങ്ങനെയല്ല നമ്മളെ കൂടെ കൊണ്ടു നടക്കും: കോട്ടയം രമേശ്

മമ്മൂട്ടി തന്നെയാണ് അദ്ദേഹത്തിന്റെ സിനിമയില്‍ തനിക്ക് വേഷം വാങ്ങി തരുന്നതെന്ന് നടന്‍ കോട്ടയം രമേശ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കുന്നത് രണ്ടും വ്യത്യസ്ത അനുഭവങ്ങളാണ് എന്നാണ് രമേശ് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക. ഇന്ത്യന്‍ സിനിമ എന്നല്ല ഒരു പക്ഷെ ഹോളിവുഡില്‍ വല്ലതുമായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് വലിയൊരു നടനായി അദ്ദേഹം മാറുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള തന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വം.

അദ്ദേഹം തന്നെയായിരിക്കും തനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍ പറയില്ല, ‘ഏയ് ഞാനൊന്നുമല്ലെന്ന് പറയും.’ മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സിംഹം സ്നേഹിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും അതു പോലെയാണ്.

മോഹന്‍ലാല്‍ അങ്ങനെയല്ല, നമ്മളെ എപ്പോഴും കൂടെ കൊണ്ടു പോകാനായിട്ട് ശ്രമിക്കുന്നൊരാള്‍ അങ്ങനെയാണ്. നമ്മള്‍ തെറ്റിച്ചാലും ഒരു ബുദ്ധിമുട്ടുമില്ലാതെ വീണ്ടും ടേക്ക് എടുക്കാമെന്ന് പറയും. തന്നെ സാറെ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്.

Read more

താന്‍ അവസാനം അങ്ങനെ വിളിക്കരുതെന്ന് പറയുകയായിരുന്നു. മമ്മൂക്ക ഇടയ്ക്ക് നമ്മളോട് ചൂടാവും, പക്ഷെ നമുക്ക് അറിയാം അത് വെറുതെയാണ്, തനിക്കറിയാം അദ്ദേഹത്തിന്റെ മനസ് എന്നാണ് കോട്ടയം രമേശ് പറയുന്നത്.