ലാലേട്ടന്‍ എന്തിന് അതില്‍ അഭിനയിച്ചു? അടിവസ്ത്രം ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിയും, കൂതറ സിനിമ: കവിരാജ്

ഒരു കാലത്ത് സിനിമയിലും സീരിയലിലും തിളങ്ങിയ താരമാണ് കവിരാജ്. എന്നാല്‍ അമ്മയുടെ മരണത്തോടെ നടന്‍ ആത്മീതയുടെ പാതയിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ നിന്നും പിന്തിരിയാന്‍ തന്നെ പ്രേരിപ്പിച്ച കാരണങ്ങളെ പറ്റി പറയുകയാണ് കവിരാജ് ഇപ്പോള്‍. ‘കൂതറ’ എന്ന സിനിമയിലെ ഒരു രംഗം തന്നെ അസ്വസ്ഥനാക്കിയെന്നും ആരുടെയെങ്കിലും ഭാവനയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമോയെന്നും കവിരാജ് ചോദിച്ചു.

മോഹന്‍ലാല്‍ ചിത്രത്തില്‍ എന്തിനാണ് അതിഥി വേഷത്തില്‍ അഭിനയിച്ചതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കവിരാജ് ചോദിച്ചു. ”ഒരു ന്യൂജെന്‍ സിനിമ കണ്ട അനുഭവം പറയാം. കൂതറ എന്നാണ് സിനിമയുടെ പേര്. പേര് പോലെ തന്നെ കൂതറയാണ് സിനിമ.”

”ലാലേട്ടനൊക്കെ എന്തിനാണ് അതില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചതെന്ന് അറിയില്ല. അവരുടെ ഇഷ്ടം. സംവിധായകനെ ഞാന്‍ കണ്ടിരുന്നു, പയ്യനാണ്. ചാന്‍സ് ചോദിച്ച് നടന്നിരുന്ന സമയത്താണ് കണ്ടത്. ഒരു സീനില്‍ നായികയുടെ അടിവസ്ത്രം നായകന്‍ ഇട്ടു വരും. കല്യാണത്തിലോ പൊതുവേദിയിലോ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമാകും.”

”അപ്പോള്‍ നിന്നിടത്ത് നിന്നും അടിവസ്ത്രം ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിയും. ആരുടെയെങ്കിലും ഭാവനയില്‍ വരുമോ അത്? ഇത് ആര് കണ്ടു പിടിച്ചു? എന്ത് മൂഡില്‍ വന്നു ഇങ്ങനൊരു സൃഷ്ടി? എന്ന് ചിന്തിച്ചുപോയി. ന്യുജെന്‍ സിനിമ കൂതറയാണെന്ന് പറയാന്‍ ഇത്രയും പോരേ?”

Read more

”എനിക്കത് അതൊന്നും ഉള്‍ക്കൊള്ളാനാകില്ല. ഇതൊക്കെ എടുക്കുന്നവനേയും സെന്‍സര്‍ കൊടുത്തു വിടുന്നവനെയും കാണുന്നവനെയും പറയണം. എന്നെ ഇതില്‍ നിന്നൊക്കെ മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഒന്നാണിത്” എന്നാണ് കവിരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.