ഇന്ത്യയെന്ന സല്‍പ്പേര് നഷ്ടപ്പെടാന്‍ പാടില്ല; നിലപാട് തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

പല വിഭാഗത്തില്‍ പെട്ടവര്‍ പരസ്പര സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയെന്ന സല്‍പേര് നഷ്ടപ്പെടാന്‍ പാടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. മറ്റ് രാജ്യത്ത് ഒക്കെ പോകുമ്പോള്‍ മറ്റുള്ളവര്‍ നമ്മുടെ രാജ്യത്തിനെ കുറിച്ചൊക്കെ അസൂയയോടെ പറയുന്ന പരസ്പരസാഹോദര്യവും ഒക്കെയുള്ളതിന്‍ സല്‍പ്പേര് നഷ്ടപ്പെടാന്‍ പാടില്ല.

രാഷ്ട്രീയനേതാക്കളെ വിമര്‍ശിക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെല്ലായിടത്തും ഇല്ലാത്തതില്‍ ആധിയുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

വെയില്‍ മരങ്ങള്‍ എന്ന ഡോ ബിജുവിന്റെ ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് മികച്ച നടനുള്ള പുരസ്‌കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായത്.