എല്ലാം കൊണ്ടും ചെറിയവനായ എനിക്ക് ഇത് അയച്ചു തരേണ്ട കാര്യം അദ്ദേഹത്തിനില്ല, അറിയാതെ പടം ഹിറ്റായാല്‍ അഹങ്കാരികളാകുന്ന പുതുതലമുറ സംവിധായകര്‍ കാണണം: ഹരീഷ് പേരടി

സംവിധായകന്‍ പ്രിയദര്‍ശന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി. നവരസ ആന്തോളജി ചിത്രം എത്തുന്നതിന്റെ ഭാഗമായുള്ള പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് നടന്റെ കുറിപ്പ്. തന്റെ രാഷ്ട്രീയം നന്നായി അറിയാമെങ്കിലും ചില സംവിധായകരുടെ സിനിമയെ പോലും താന്‍ വിമര്‍ശിച്ചാല്‍ അദ്ദേഹം അതിനോട് യോജിക്കാറില്ല സിനിമക്കാരെല്ലാം ഒരു കുടുംബമാണെന്ന് കരുതണം എന്നാണ് പറയാറ്.

ഒരു ഹിറ്റ് അറിയാതെ സംഭവിച്ചാല്‍ അഹങ്കാരികളായി മാറുന്ന പുതു തലമുറയിലെ സംവിധായകര്‍ ജീവിച്ചിരിക്കുന്ന കാലത്ത് പ്രിയന്‍ സാര്‍ ഈ പാവപ്പെട്ടനെ കൂടി ഓര്‍ത്തതിന് നന്ദി എന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

എന്റെ രാഷ്ട്രീയം മറ്റൊന്നാണ് എന്ന് മൂപ്പര്‍ക്ക് നന്നായിട്ടറിയാം… എന്റെ രാഷ്ട്രീയ നിലപാടിനോട് യോജിക്കുന്ന ചില സംവിധായകരുടെ സിനിമയെ പോലും ഞാന്‍ വിമര്‍ശിച്ചാല്‍ അദ്ദേഹം അതിനോട് യോജിക്കാറില്ല… അപ്പോള്‍ എന്നോട് പറയും നമ്മള്‍ സിനിമക്കാരെല്ലാം ഒരു കുടുംബമാണെന്ന് കരുതാന്‍… മനുഷ്യത്വവും കലയും അത്രയും ഇഴുകി ചേര്‍ന്നതു കൊണ്ടു തന്നെയാണ് മൂപ്പരിപ്പോഴും ഇന്‍ഡ്യയിലെ നമ്പര്‍ വണ്‍ സംവിധായകരുടെ മുന്‍ നിരയില്‍ ഇരിക്കുന്നത്..

അല്ലെങ്കില്‍ ഈ പോസ്റ്റര്‍.. എല്ലാം കൊണ്ടും ചെറിയവനായ എനിക്ക് നേരിട്ട് അയച്ചു തരേണ്ട കാര്യം ഇപ്പോള്‍ അദ്ദേഹത്തിനില്ല… പ്രത്യേകിച്ചും ഒരു ഹിറ്റ് അറിയാതെ സംഭവിച്ചാല്‍ അഹങ്കാരികളായി മാറുന്ന പുതു തലമുറയിലെ സംവിധായകര്‍ ജീവിച്ചിരിക്കുന്ന കാലത്ത്… കാരണം അയാള്‍ കുറെ കളികളും കളിക്കാരെയും കണ്ടു മടുത്തവനാണ്…

പ്രിയന്‍ സാര്‍.. ഈ പാവപ്പെട്ടനെ കൂടി ഓര്‍ത്തതിന് നന്ദി… സിനിമയിലെ സാധരണക്കാരായ തൊഴിലാളികള്‍ക്കു വേണ്ടി ഉണ്ടായ മണിരത്‌നം സാറിന്റെ നേതൃത്വത്തില്‍ സംഭവിക്കുന്ന മുന്‍പൊന്നും കേട്ടു കേള്‍വിയില്ലാത്ത ഈ നവരസ സിനിമ കൂട്ടായമക്ക് ഞാനും കാത്തിരിക്കുന്നു.. ഹൃദയം നിറഞ്ഞ ആശംസകള്‍.

Latest Stories

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി