'വി.ഡി സതീശന്‍ മിടുക്കനായ നേതാവ്'; പ്രതിപക്ഷത്തിന് ആശംസകളുമായി ആഷിഖ് അബു

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ആശംസകളുമായി സംവിധായകന്‍ ആഷിഖ് അബു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് ആണ് ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

“”ശ്രീ വി.ഡി സതീശന്‍ മിടുക്കനായ നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും ആശംസകള്‍”” എന്നാണ് അബു കുറിച്ചിരിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന് തുടക്കമിട്ടാണ് വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്. തലമുറമാറ്റം എന്ന യുവ എംഎല്‍എമാരുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം തന്റെ കരിയറിലെ ഒരു വഴിത്തിരിവാണെന്ന് വിഡി സതീശന്‍ പ്രതികരിക്കുന്നത്. നേരത്തെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി തൊട്ട് കെപിസിസി പ്രസിഡണ്ട് പദവി വരെ ആ രീതിയില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.