കുപ്രസിദ്ധ കള്ളന്റെ ജീവിതം പറയാന്‍ 'ടൈഗര്‍ നാഗേശ്വര റാവു'; അനുപം ഖേര്‍ വീണ്ടും തെലുങ്കിലേക്ക്

നടന്‍ അനുപം ഖേര്‍ വീണ്ടും തെലുങ്കിലേക്ക് ചുവടുവെക്കുന്നു. രവി തേജ നായകനാകുന്ന ‘ടൈഗര്‍ നാഗേശ്വര റാവു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തെലുങ്കിലേക്കെത്തുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യംഅറിയിച്ചത്. അനുപം ഖേര്‍ സിനിമയുടെ ഭാഗമാകുന്നതോടെ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച ‘ദ കശ്മീര്‍ ഫയല്‍സി’ന്റെ ഭാഗമായിരുന്നു അനുപം ഖേര്‍.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായ ടൈഗര്‍ നാഗേശ്വര റാവുവിന്റെ ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ടൈഗര്‍ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. നൂപൂര്‍ സനോന്‍, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്ക്കൊപ്പം നായികമാരായി എത്തുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിര്‍മ്മാതാവ് മായങ്ക് സിംഘനിയയുമാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല. പിആര്‍ഒ: വംശി-ശേഖര്‍, ആതിര ദില്‍ജിത്.