'പത്ത് ലക്ഷം പ്രതിഫലം കരുതിയ കഥാപാത്രം വെറും അമ്പതിനായിരം രൂപയ്ക്കാണ് അന്ന് അദ്ദേഹം ചെയ്തത്'; നിർമ്മാതാവ്

മലയാള സിനിമയിൽ പകരം വെക്കാനില്ലത്ത നടനാണ് ജ​ഗതി. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രിയങ്കരനായ ജഗതി ശ്രീകുമാറിന്റെ സീനുകൾ വെട്ടിക്കുറച്ചതിനെ പറ്റി പറയുകയാണ് നിർമാതാവ് മനോജ് രാം സിംഗ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥ സംവിധാനം കുഞ്ചാക്കോ എന്ന സിനിമയിൽ ജഗതിച്ചേട്ടന് നല്ലൊരു കഥാപാത്രത്തെയാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ സ്‌ക്രീപിറ്റിൽ നൂറ്റിതൊണ്ണൂറ്റിയഞ്ച് സീനുകളായി. ഇത് വെട്ടിച്ചുരുക്കി അമ്പത്തിയഞ്ച് ആയപ്പോഴെക്കും ജഗതിച്ചേട്ടന്റെ സീനുകൾ രണ്ടോ മൂന്നോ ആയി ചുരുങ്ങി.

ഒരു ദിവസം ഷൂട്ട് ചെയ്യാനുള്ളതേയുള്ളു. പത്ത് ദിവസം വേണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അഡ്വാൻസ് അദ്ദേഹം വാങ്ങിയിരുന്നുമില്ല. ആദ്യം പത്ത് ദിവസത്തിന് ഓക്കെ പറഞ്ഞെങ്കിലും പിന്നെ വിളിച്ചിട്ട് ഒരു ദിവസം മതിയെന്ന് പറഞ്ഞു. അദ്ദേഹം അത് സമ്മതിക്കുകയും വന്ന് അഭിനയിക്കുകയും ചെയ്തു. രാവിലെ വന്ന അദ്ദേഹത്തിന് പോകാൻ നേരം പ്രതിഫലം കൊണ്ട് പോയി കൊടുത്തു. കൃത്യം എത്ര രൂപ വേണമെന്ന് ചേട്ടൻ പറഞ്ഞില്ലല്ലോ എന്ന് താൻ പറഞ്ഞു. പത്ത് ദിവസം ആയത് കൊണ്ട് ഇവിടെ വന്നിട്ട് തുക പറയാമെന്ന് പറഞ്ഞിരുന്നു. മറ്റ് പല താരങ്ങളും പ്രതിഫലം വാങ്ങിയിട്ടാണ് വന്ന് അഭിനയിക്കുന്നത്.

എന്നാൽ അദ്ദേഹം ഒരു രൂപ പോലും വാങ്ങിക്കാതെ വന്ന് അഭിനയിച്ചു. തിരിച്ച് പോകാൻ നേരം ഒരു തുക കൊടുത്തു. എത്രയുണ്ടെന്ന് ചേട്ടൻ ചോദിച്ചു. താനൊരു തുക പറഞ്ഞു. അത്രയും വേണ്ട, അതിന്റെ പകുതി മതിയെന്ന് ജഗതിച്ചേട്ടൻ പറഞ്ഞു.അന്ന് ജഗതിച്ചേട്ടൻ എല്ലാ സിനിമകളിലുമുണ്ട്. ഓടി നടന്ന് അഭിനയിക്കുകയാണ്. ഡബ്ബിങ്ങിന്റെ സമയത്ത് അറിയിച്ചു. അദ്ദേഹം വന്ന് ഡബ്ബ് ചെയ്തു. അന്ന് പകുതി പൈസയെ വാങ്ങിയുള്ളു. ബാക്കി താൻ കരുതിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഹേയ് അതൊന്നും വേണ്ടെന്ന് പറഞ്ഞ് പോയി.

ആദ്യ പടമല്ലേ, നന്നായി വരട്ടേ എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളു, പത്ത് ദിവസത്തേക്ക് പത്ത് ലക്ഷം രൂപയോ അങ്ങനെ എന്തോ കൊടുക്കാനാണ് ആലോചിച്ചിരുന്നത്. അന്ന് ഒരു ദിവസം ഒരു ലക്ഷം രൂപയോളം അദ്ദേഹം വാങ്ങിക്കുന്നുണ്ട്. അങ്ങനെയാണ് ബജറ്റ് ചെയ്തത്. ഒന്നരലക്ഷത്തോളം രൂപ ഞാൻ കരുതി വച്ചിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ പൈസ ഒരു ലക്ഷമുണ്ടെന്ന് പറഞ്ഞു. എന്നാൽ അത് വേണ്ട പകുതി മതിയെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയേ അദ്ദേഹം വാങ്ങിയുള്ളുവെന്നും നിർമാതാവ് പറയുന്നു.

ജഗതി ശ്രീകുമാറിനെ പോലൊരാൾ അമ്പതിനായിരം രൂപ വാങ്ങി അഭിനയിക്കുക എന്ന് പറയുന്നത് വലിയ സംഭവമാണ്. പത്ത് ദിവസം പറഞ്ഞിട്ട് ഷൂട്ടിങ്ങിൽ ഒൻപത് ദിവസം ഇല്ലാത്തതിൽ ദേഷ്യം വിചാരിക്കരുതെന്ന് പറഞ്ഞു. എന്നാൽ അത് കുഴപ്പമില്ലെന്നും ആ സമയത്ത് വേറെ ആർക്കെങ്കിലും ഡേറ്റ് കൊടുക്കാമല്ലോ എന്നും ജഗതിച്ചേട്ടൻ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.