'വെറുതെ തല്ലിപ്പിരിയരുത്, ഒരു താരത്തിനും വിലക്ക് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല'; സുരേഷ് കുമാര്‍

സിനിമ വ്യവസായ മേഖലയില്‍ നിന്ന് ഒരു താരത്തേയും വിലക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍. സംഘടനകള്‍ തമ്മില്‍ തല്ലി പിരിയരുത് എന്നും എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ സിനിമ മേഖലയെ വിജയിപ്പിക്കാന്‍ കഴിയുകയുള്ളു എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഫിലിം ചേംബറിന്റെ നിര്‍ണായക യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. വലിയ ചര്‍ച്ചകളും വാക് വാദങ്ങളുമാണ് ഫിലിം ചേംബറിന്റെ ജനറല്‍ ബോഡിയില്‍ നടന്നത്.

സിനിമ എവിടെ നല്‍കണം എന്ന് തീരുമാനിക്കേണ്ടത് നിര്‍മ്മാതാക്കളാണ്. ഒടിടി റിലീസ് ഈ കാലഘട്ടത്തിന്റെ ആവശ്യം ആയി മാറി. പുതിയ തലമുറകള്‍ കൂടുതലും ഒടിടി സിനിമ കാണുന്നവരാണ് എന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ‘ഒരു താരത്തെയും വിലക്കേണ്ട സാഹചര്യമില്ല.

പുതിയ തലമുറ കൂടുതല്‍ ഒടിടി സിനിമകള്‍ കാണുന്നവരായി മാറിയിരിക്കുന്നു. ഞാനുള്‍പ്പെടെ ഉള്ളവര്‍ ഒടിടിയിലാണ് കഴിഞ്ഞ ദിവസം കണ്ടത്. സിനിമ റിലീസ് ചെയ്യേണ്ടത് തിയേറ്ററില്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ സിനിമ എവിടെ നല്‍കണം എന്ന് തീരുമാനിക്കേണ്ടത് നിര്‍മ്മാതാക്കളാണ്.” സുരേഷ് കുമാര്‍ പറഞ്ഞു.